തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല; ആചാരപരമായ ആഘോഷം മാത്രം
തൃശൂർ: തൃശൂര്‍ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങൾ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുര പൊട്ടിത്തെറിച്ച് അപകടമുണ്ടായതിന് പിന്നാലെയാണ് പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കൻ തീരുമാനിച്ചത്. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.