21/04/2026
[fontresizer_tawhidurrahmandear_widget]

പെൻസിൽ വരയല്ല വയനാട് ടൗൺഷിപ്പിലെ വിള്ളൽ; പരാതിപ്പെട്ട നൗഫലിനെതിരെ കടുത്ത സൈബർ ആക്രമണം

 പെൻസിൽ വരയല്ല വയനാട് ടൗൺഷിപ്പിലെ വിള്ളൽ; പരാതിപ്പെട്ട നൗഫലിനെതിരെ കടുത്ത സൈബർ ആക്രമണം

വയനാട്: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടിന്റെ വിള്ളലുകൾ പെൻസിൽ കൊണ്ട് വരച്ചതാണെന്ന പ്രചരണങ്ങൾ തള്ളി ഉടമസ്ഥൻ നൗഫൽ രംഗത്ത്. വീടിന്റെ മേൽക്കൂരയിലുള്ളത് ഗൗരവകരമായ വിള്ളലുകൾ തന്നെയാണെന്നും സിമന്റ് അടർന്നു വീഴുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകൾ തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണവും ഭീഷണിയും നടക്കുന്നതായി നൗഫൽ പരാതിപ്പെട്ടു.

വിള്ളലുകൾ പെൻസിൽ വരയാണെന്ന പ്രചരണം ശക്തമായ സാഹചര്യത്തിൽ മന്ത്രി കെ രാജൻ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. വിള്ളലല്ലെന്നും വെള്ളം കിനിഞ്ഞിറങ്ങിയ പാടുകൾ മാത്രമാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മേൽക്കൂരയിലെ പാടുകൾ സാൻഡ് പേപ്പർ ഉപയോഗിച്ച് മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി. എന്നാൽ മന്ത്രി ചില ഭാഗങ്ങൾ മായ്ക്കാൻ ശ്രമിച്ചെങ്കിലും യഥാർത്ഥ വിള്ളലുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് നൗഫൽ പറയുന്നു.

വീടുകൾ ഇതുവരെ കൈമാറിയിട്ടില്ലെന്നും പട്ടയം മാത്രമാണ് നൽകിയതെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. എന്നാൽ താമസിക്കാൻ പോകുന്ന വീടിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് നൗഫൽ പറഞ്ഞു. വീടിന്റെ അപാകതകൾ ചൂണ്ടിക്കാട്ടിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ, സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നൗഫലിനെതിരെ സൈബർ ആക്രമണം നടക്കുന്നത്.

Also read: