03/06/2026
[fontresizer_tawhidurrahmandear_widget]

പരാതിക്കാരി മൊഴിമാറ്റി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

 പരാതിക്കാരി മൊഴിമാറ്റി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

നെയ്യാറ്റിൻകര: പരാതിക്കാരി മൊഴിമാറ്റിയതിനെ തുടർന്ന് ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ വെറുതെവിട്ടു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവിട്ടത്. പരാതിക്കാരി കോടതിയിൽ നേരിട്ടെത്തിയാണ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി നൽകിയത്. ഇതിനെ തുടർന്ന് രണ്ട് സാക്ഷികളും മൊഴിമാറ്റിയിരുന്നു.

2022 സെപ്തംബർ 28നാണ് പേട്ട സ്വദേശിയായ യുവതി പീഡന പരാതിയുമായി രംഗത്ത് എത്തിയത്. അന്ന് എംഎൽഎ ആയിരുന്ന എൽദോസ് കുന്നപ്പിള്ളിൽ തന്നെ പലതവണ കോവളത്ത് കൊണ്ടുപോയും കാറിൽ വെച്ചും പീഡിപ്പിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. കുന്നിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ജില്ലാ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളായിരുന്നു. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം.

Also read: