21/06/2026
[fontresizer_tawhidurrahmandear_widget]

ഓപ്പറേഷൻ തൂഫാൻ; ‘സ്വി​ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ ലഹരി വിതരണം ചെയ്യുന്നു, ഇത് അവനാന മുന്നറിയിപ്പ്’; രമേശ് ചെന്നിത്തല

 ഓപ്പറേഷൻ തൂഫാൻ; ‘സ്വി​ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ ലഹരി വിതരണം ചെയ്യുന്നു, ഇത് അവനാന മുന്നറിയിപ്പ്’; രമേശ് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലകളുടെ മറവിൽ നടക്കുന്ന ലഹരിക്കടത്തിനെതിരെ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്. സർക്കാരിന്റെ ലഹരിവിരുദ്ധ വേട്ടയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാർക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കർശന മുന്നറിയിപ്പ് നൽകി.

ഭക്ഷണവിതരണത്തിന്റെ മറവിൽ ചില ജീവനക്കാർ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, ഈ പരിപാടി ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ അതികർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഓപ്പറേഷൻ തൂഫാൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്യുന്ന ലഹരിക്കേസുകളിൽ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളോ ശുപാർശകളോ കേൾക്കാൻ പാടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ജീവൻ രക്ഷാ വാഹനങ്ങളായ ആംബുലൻസുകൾ പോലും ലഹരി വിൽപ്പനയ്ക്കായി ദുരുപയോഗം ചെയ്യുന്നതായി സർക്കാരിന് വിവരം ലഭിച്ച സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ആംബുലൻസുകളും കർശനമായ പോലീസ് പരിശോധനകൾക്ക് വിധേയമാക്കുമെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

Also read: