09/06/2026
[fontresizer_tawhidurrahmandear_widget]

‘നായ്ക്കളെ കൊണ്ട് ലൈംഗികമായി ഉപദ്രവിച്ചു, വേദനകൊണ്ട് കരയുമ്പോൾ സൈനികർ ചിരിക്കുകയും വീഡിയോ എടുക്കുകയും ചെയ്തു’; ഇസ്രയേൽ ജയിലുകളിലെ റേപ്പ് പണിഷ്‌മെൻ്റ്

 ‘നായ്ക്കളെ കൊണ്ട് ലൈംഗികമായി ഉപദ്രവിച്ചു, വേദനകൊണ്ട്  കരയുമ്പോൾ സൈനികർ ചിരിക്കുകയും വീഡിയോ എടുക്കുകയും ചെയ്തു’; ഇസ്രയേൽ ജയിലുകളിലെ റേപ്പ് പണിഷ്‌മെൻ്റ്

ഗസ്സ: ഇസ്രയേൽ ജയിലുകളിൽ ഫലസ്തീൻ തടവുകാർ നേരിടുന്നത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകളെന്ന് വെളിപ്പെടുത്തൽ. ലൈംഗികാതിക്രമങ്ങളെയും ബലാത്സംഗങ്ങളെയും ഇസ്രയേൽ ഒരു യുദ്ധായുധമായി ഉപയോഗിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അൽ ജസീറ പുറത്തുവിട്ട ‘ബോഡീസ് ഓഫ് എവിഡൻസ്: ഇസ്രയേൽസ് ഡാർക്കസ്റ്റ് വെപ്പൺ’ എന്ന ഡോക്യുമെന്ററിയിലാണ് മുൻ തടവുകാർ തങ്ങൾ നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് തുറന്നുപറയുന്നത്.

2024 ലെ റമദാൻ മാസത്തിൽ താൻ നേരിട്ട അതിക്രൂരമായ പീഡനങ്ങളെക്കുറിച്ച് ഗസ്സയിലെ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് അൽബക്രി വിവരിക്കുന്നത് നടുക്കത്തോടെ മാത്രമേ കേൾക്കാനാകൂ. ‘വസ്ത്രങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റിയ ശേഷം, കണ്ണുകൾ മൂടിക്കെട്ടി കൈകൾ പിന്നിലേക്ക് ബന്ധിച്ചാണ് അവർ ഞങ്ങളെ പീഡിപ്പിച്ചത്. വേദനകൊണ്ട് ഞങ്ങൾ ദൈവത്തെ വിളിച്ച് കരയുമ്പോൾ ചുറ്റും നിന്ന സൈനികർ അത് നോക്കി ചിരിക്കുകയും മൊബൈലിൽ പകർത്തുകയുമായിരുന്നു,’ അൽബക്രി പറയുന്നു. ഇതിന് പുറമെ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചും ഉദ്യോഗസ്ഥർ തടവുകാരെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മറ്റൊരു മുൻ തടവുകാരനായ ജോബ് പങ്കുവെക്കുന്ന വിവരങ്ങളും ഇതിനുസമാനമാണ്. വനിതാ സൈനികരുടെ സാന്നിധ്യത്തിലായിരുന്നു ജോബ് ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായത്. ബൂട്ടിട്ട കാലുകൾ കൊണ്ട് കഴുത്തിലും പുറത്തും ചവിട്ടിപ്പിടിച്ച് നിലത്തുകിടത്തിയായിരുന്നു പീഡനം. ചുറ്റും നിന്ന സൈനികർ ഇത് കണ്ട് കയ്യടിക്കുകയും വീഡിയോ പകർത്തുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് നടത്തിയ ഒക്ടോബർ 7ലെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുക്കാനെന്ന പേരിലായിരുന്നു ഈ ക്രൂരതകളെല്ലാം അരങ്ങേറിയത്.

ഒരു വ്യക്തിയെ ശാരീരികമായി മാത്രമല്ല, മാനസികമായി പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഈ അതിക്രമങ്ങൾ നടത്തുന്നതെന്ന് യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്‌ക അൽബാനീസ് വ്യക്തമാക്കി. കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇതെന്നും, മറിച്ച് ഫലസ്തീനികൾക്കെതിരെ ബോധപൂർവ്വം നടക്കുന്ന വ്യവസ്ഥാപിതമായ കുറ്റകൃത്യങ്ങളാണെന്നും യു.എൻ അന്വേഷണ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇസ്രയേൽ സൈനികർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ ഇതുവരെ യാതൊരു നിയമനടപടിയും ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. തടവുകാരെ പീഡിപ്പിക്കുന്നവരെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഇസ്രയേൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രയേൽ തുടരുന്ന ഈ മനുഷ്യത്വരഹിതമായ ക്രൂരതകൾക്കെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

Also read: