22/07/2026
[fontresizer_tawhidurrahmandear_widget]

മരണത്തെ മുഖാമുഖം കണ്ട് 106 മണിക്കൂർ,43 മണിക്കൂർ നീൺ രക്ഷാപ്രവർത്തനം; വെനസ്വേലയിലെ ദുരന്തഭൂമിയിൽ യുവാവിന് പുതുജീവൻ

 മരണത്തെ മുഖാമുഖം കണ്ട് 106 മണിക്കൂർ,43 മണിക്കൂർ നീൺ രക്ഷാപ്രവർത്തനം; വെനസ്വേലയിലെ ദുരന്തഭൂമിയിൽ യുവാവിന് പുതുജീവൻ

കാരക്കാസ്: വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 106 മണിക്കൂറുകൾക്ക് ശേഷം യുവാവിന് പുതുജീവൻ. 21കാരനായ ആരോൺ ലെവി കാന്റിലോ വർഗാസിന്റെ ജീവനാണ് 43 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം രക്ഷപ്പെടുത്തിയത്. വെനസ്വേല, മെക്‌സിക്കോ, എൽ സാൽവഡോർ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തകർ സംയുക്തമായാണ് ഈ അതിസാഹസികമായ ഈ ദൗത്യം പൂർത്തിയാക്കിയത്. യുവാവിന്റെ കൂടെ മറ്റൊരു മൃതദേഹം കൂടിയുണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി. രക്ഷപ്പെടുത്തിയ യുവാവിനെ വിദഗ്ദ മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയുന്ന പരമാവധി സമയമായ 96 മണിക്കൂറും പിന്നിട്ട ശേഷമാണ് ഈ രക്ഷാപ്രവർത്തന ദൗത്യം പൂർത്തിയായതെന്നും ശ്രദ്ധേയമാണ്.

വെനിസ്വേലൻ തീരപ്രദേശങ്ങളിൽ വൻ നാശം വിതച്ചരേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളെ തുടർന്ന് രാജ്യത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,450 കടന്നിരിക്കുകയാണ്. 3100ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ഏകദേശം എഴുപതിനായിരത്തോളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദുരന്തത്തിൽ എഴുന്നൂറിലധികം വലിയ കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകരുകയും പന്ത്രണ്ടായിരത്തിലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. യുണിസെഫിന്റെ കണക്കുകൾ പ്രകാരം കുട്ടികൾ ഉൾപ്പെടെ 1.8 മില്യൺ ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമുണ്ട്. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ പ്രാഥമിക വിലയിരുത്തലിൽ രാജ്യത്തിന്റെ ജിഡിപിയുടെ 6 ശതമാനത്തോളം വരുന്ന വലിയ സാമ്പത്തിക നഷ്ടമാണ് ദുരന്തത്തിൽ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെ തലസ്ഥാനമായ കാരക്കാസിനും ലാ ഗ്വൈറയ്ക്കും സമീപം അനുഭവപ്പെട്ട ശക്തമായ ആഫ്റ്റർഷോക്ക് (ഉപഭൂകമ്പം) രക്ഷാപ്രവർത്തനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി. തകർന്ന കെട്ടിടങ്ങൾ ഇനിയും ഇടിയുമെന്ന ഭീതിയിൽ ജനങ്ങൾ വീണ്ടും തെരുവുകളിലേക്ക് ഓടിയിറങ്ങി. അമേരിക്കൻ ഐക്യനാടുകൾ അയച്ച 300ലധികം പ്രത്യേക രക്ഷാപ്രവർത്തകരും പരിശീലനം ലഭിച്ച നായ്ക്കളും അടങ്ങുന്ന വലിയൊരു അന്താരാഷ്ട്ര സംഘം ഇപ്പോൾ വെനിസ്വേലൻ സേനയ്‌ക്കൊപ്പം ദുരന്തഭൂമിയിലുണ്ട്. സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയ്‌ക്കെതിരെ പ്രാദേശിക ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, സന്നദ്ധപ്രവർത്തകരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘം അവശിഷ്ടങ്ങൾക്കിടയിൽ വായു അറകളോ വെള്ളമോ ലഭിച്ച് ജീവനോടെയിരിക്കുന്ന മറ്റുള്ളവരെ കണ്ടെത്താനായുള്ള നിർണ്ണായകമായ തിരച്ചിൽ ശക്തമായി തുടരുകയാണ്.

Also read: