21/07/2026
[fontresizer_tawhidurrahmandear_widget]

‘കൊടി വാങ്ങിയതായി കാണിച്ച് നൽകിയത് പലചരക്ക് കടയുടെ ജിഎസ്ടി ബിൽ’; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

 ‘കൊടി വാങ്ങിയതായി കാണിച്ച് നൽകിയത് പലചരക്ക് കടയുടെ ജിഎസ്ടി ബിൽ’; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണത്തിനായി കൊടി വാങ്ങിയെന്ന് കാണിച്ച് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ച മൂന്നേകാൽ ലക്ഷം രൂപയുടെ ബില്ലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ബില്ലിലെ ജിഎസ്‌ടി നമ്പർ പരിശോധിച്ചപ്പോൾ ഇത് കൊടിതോരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റേതല്ലെന്നും, പലചരക്കുകടയുടേതാണെന്നും വ്യക്തമായി.

കേന്ദ്ര നേതൃത്വം നൽകിയ കൊടികൾക്ക് പുറമെ വീണ്ടും കൊടി വാങ്ങിയെന്ന് വ്യാജ കണക്കുണ്ടാക്കി ഒന്നര കോടിയോളം രൂപ വകമാറ്റിയെന്നാണ് പരാതി. ബിജെപി ട്രഷറർ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ ഓഡിറ്റിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് ചുമതലയുണ്ടായിരുന്ന അഞ്ജന രഞ്ജിത്തിനെതിരെ പാർട്ടി നേരത്തെ നടപടിയെടുത്തിരുന്നു. ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് നേതൃത്വം വിഷയം ഒതുക്കാൻ ശ്രമിച്ചെങ്കിലും വ്യാജ ബില്ലിന്റെ പകർപ്പ് പുറത്തായതോടെ തട്ടിപ്പ് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

Also read: