27/07/2026
[fontresizer_tawhidurrahmandear_widget]

‘അമ്മയ്ക്ക് മെസേജ് അയച്ച് കഷ്ടപ്പെടേണ്ട; പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യില്ല’-ബിജെപിയെ പ്രതിരോധത്തിലാക്കി എംപിയുടെ മകൾ | BJP MP Aparajita Sarangi’s Daughter row

 ‘അമ്മയ്ക്ക് മെസേജ് അയച്ച് കഷ്ടപ്പെടേണ്ട; പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യില്ല’-ബിജെപിയെ പ്രതിരോധത്തിലാക്കി എംപിയുടെ മകൾ | BJP MP Aparajita Sarangi’s Daughter row

ഭുവനേശ്വർ: നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെ, രാജി വാർത്തയെ സ്വാഗതം ചെയ്ത് ബിജെപി എംപിയുടെ മകളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്(BJP MP Aparajita Sarangi’s Daughter row). നടപടി പാർട്ടിയിൽ പുതിയ പോരിന് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയുടെ മുതിർന്ന നേതാവും ഭുവനേശ്വർ എംപിയുമായ അപരാജിത സാരംഗിയുടെ മകൾ അർചിത സചിൻ രാഹറാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വാർത്ത പങ്കുവെച്ചതും പോസ്റ്റ് നീക്കം ചെയ്യില്ലെന്ന് പരസ്യമായി വ്യക്തമാക്കിയതും. ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ ധർമേന്ദ്ര പ്രധാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘നീറ്റ് ക്രമക്കേടുകളിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവച്ചു’ എന്ന കുറിപ്പോടെയാണ് അർചിത പോസ്റ്റ് ഇട്ടത്.

‘ഡിലീറ്റ് ചെയ്യിക്കാൻ നോക്കേണ്ട, ചെയ്യില്ല’ | BJP MP Aparajita Sarangi’s Daughter row

സംഭവം ബിജെപിക്കുള്ളിൽ പുകച്ചിലുണ്ടാക്കിയതോടെ, പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ ഓഫീസിൽനിന്നും പേഴ്സണൽ അസിസ്റ്റന്റ് വഴി അപരാജിത സാരംഗി എംപിയെ ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ എംപി മകളോട് ആവശ്യപ്പെട്ടെങ്കിലും അർചിത നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ഇതിനു മറുപടിയായി അർചിത ഇൻസ്റ്റഗ്രാമിൽ കുറിച്ച രണ്ടാമത്തെ പോസ്റ്റാണ് വിവാദം ഇരട്ടിയാക്കിയത്. ”എന്റെ അമ്മയെ വിളിച്ച് മുൻപത്തെ സ്റ്റോറി നീക്കം ചെയ്യാൻ ആവശ്യപ്പെടാനിരിക്കുന്ന ഡിപിയുടെ (ധർമേന്ദ്ര പ്രധാൻ) പിഎയോട്: അതിനായി വെറുതെ ബുദ്ധിമുട്ടേണ്ട. ഞാൻ അത് ഡിലീറ്റ് ചെയ്യില്ല. ജയ് ജഗന്നാഥ്! ജയ് ഹിന്ദ്!”-അർചിത വ്യക്തമാക്കി.

പ്രതിരോധത്തിലായി ബിജെപി; പിന്തുണയുമായി എംപിയുടെ ഓഫീസ് | BJP MP Aparajita Sarangi’s Daughter row

വിവാദം കടുത്തതോടെ അപരാജിത സാരംഗി എംപി ധർമേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിച്ച് എക്സിൽ കുറിപ്പിട്ടു. തനിക്ക് ധർമേന്ദ്ര പ്രധാന്റെ രാജിയിൽ സഹതാപമുണ്ടെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ വലിയ ധൈര്യം വേണമെന്നും താൻ അദ്ദേഹത്തിനൊപ്പം നിൽക്കുന്നുവെന്നും എംപി വ്യക്തമാക്കി.

എന്നാൽ, മകളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് എംപിയുടെ ഓഫീസ് വ്യക്തമാക്കിയത് നിലപാടുകൾ തുറന്നുപറയാൻ മകൾക്ക് അവകാശമുണ്ടെന്നാണ്. പുതിയ തലമുറയിൽപ്പെട്ട വ്യക്തിയാണ് അർചിത. സ്വന്തം അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും എംപിയുടെ സ്റ്റാഫ് പ്രതികരിച്ചു.

ഒഡീഷ ബിജെപിയിൽ കടുത്ത അമർഷം | BJP MP Aparajita Sarangi’s Daughter row

ബിജെപി അച്ചടക്കമുള്ള പാർട്ടിയാണെന്നും മുതിർന്ന നേതാവിനെതിരെ സ്വന്തം എംപിയുടെ മകൾ നടത്തുന്ന ഇത്തരം പരസ്യ കടന്നാക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഒഡീഷയിലെ ബിജെപി നേതാക്കൾ തുറന്നടിച്ചു. അപരാജിത സാരംഗി കുടുംബാംഗങ്ങളെ നിയന്ത്രിക്കണമെന്നും വിഷയത്തിൽ പാർട്ടി പ്രവർത്തകരോട് ക്ഷമാപണം നടത്തണമെന്നും പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു.

വിവാദം കൊടുമ്പിരിക്കൊണ്ടതിന് പിന്നാലെ അർചിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തതായാണ് വിവരം. കേന്ദ്ര മന്ത്രിയുടെ രാജിക്ക് പിന്നാലെ ഭരണകക്ഷിയിലെ എംപിയുടെ മകൾ തന്നെ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത് ബിജെപി നേതൃത്വത്തെ വലിയ രീതിയിൽ വെട്ടിലാക്കിയിരിക്കുകയാണ്.

Also read: