21/07/2026
[fontresizer_tawhidurrahmandear_widget]

ബോഡിബിൽഡറിന്റെ യാത്ര നമ്പർ പ്ലേറ്റില്ലാതെ; ബൈക്കിൽ നൂറ് കി.മീ. വേഗത്തിൽ ചീറിപ്പായും, ലഹരി അന്വേഷണം സിനിമാ മേഖലയിലേക്കും

 ബോഡിബിൽഡറിന്റെ യാത്ര നമ്പർ പ്ലേറ്റില്ലാതെ; ബൈക്കിൽ നൂറ് കി.മീ. വേഗത്തിൽ ചീറിപ്പായും, ലഹരി അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചി: ആഡംബര ഹോട്ടലിൽ നിന്ന് ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ബിസിനസുകാരനുമടങ്ങുന്ന എട്ടംഗ സംഘം പിടിയിലായതിന് പിന്നാലെ അന്വേഷണ സംഘം സിനിമാ മേഖലയിലേക്കും. കഴിഞ്ഞ ദിവസമാണ് മുൻ മിസ്റ്റർ എറണാകുളം ജേതാവും ബോഡി ബിൽഡറുമായ ആലുവ എടത്തല സ്വദേശി മുഹമ്മദ് സാദിഖ്(26) 390 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

ഇയാളുടെ പക്കൽ നിന്നാണ് സിനിമ മേഖലയിലെ പ്രോഡക്ഷൻ കൺട്രോളർ തലയോലപ്പറമ്പ് വടയാർ വിഷ്ണു നിവാസിൽ വിഷാൽ ലഹരിമരുന്ന് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സാദിഖിനെ ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകാരനായ അടുത്ത സുഹൃത്ത് വിശാലിനെപ്പറ്റി വിവരം ലഭിച്ചത്.

തൃക്കാക്കര വാഴക്കാലയിൽ വച്ച് ഡാൻസാഫ് സംഘമാണ് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ മുഹമ്മദ് സാദിഖിനെ പിടികൂടിയത്. കൊച്ചിയിലെ നിശാപാർട്ടികളിലും പ്രമുഖ നൈറ്റ് ക്ലബ്ബുകളിലും രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് സാദിഖെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിനിമാ മേഖലയിലേക്കും സാദിഖ് ലഹരി എത്തിച്ചിരുന്നുവെന്ന് വിശാലിന്റെ അറസ്‌റ്റോടെ പോലീസ് സ്ഥിരീകരിക്കുന്നു.

ഈ വർഷം തുടക്കത്തിൽ അറസ്റ്റിലായ ലഹരി സംഘത്തലവനും തൊടുപുഴ സ്വദേശിയുമായ കെവിൻ ബി. മാത്യുവുമായി സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു. കടവന്തര ആഡംബര ഫഌറ്റിൽ പിടിയിലായ എട്ടംഗ സംഘത്തിന് ലഹരി എത്തിച്ചതും കെവിനായിരുന്നു.

Also read: