24/07/2026
[fontresizer_tawhidurrahmandear_widget]

സിജെപി പ്രതിഷേധം; എഐ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ

 സിജെപി പ്രതിഷേധം; എഐ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയാൻ പോലീസ് എഐ സഹായത്തോടെ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങൾ ഘടിപ്പിച്ച നിരീക്ഷണ സംവിധാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സിജെപിയും വിദ്യാർത്ഥികളും രംഗത്ത്. പ്രതിഷേധക്കാരുടെ വിവരങ്ങൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണോ ശേഖരിക്കുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ജന്തർ മന്തറിന് സമീപം പോലീസിന്റെ രണ്ട് അത്യാധുനിക നിരീക്ഷണ വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ശേഖരിക്കുകയും എഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആളുകളുടെ മുഖം ഒത്തുനോക്കി ചിലരുടെ പേരും വിവരങ്ങളും സ്‌ക്രീനിൽ കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് സാധാരണക്കാരായ പ്രതിഷേധക്കാരുടെ വിവരങ്ങൾ ആധാർ ഉപയോഗിച്ച് ശേഖരിക്കുകയാണോ എന്ന ആശങ്ക ശക്തമായത്.

ഈ വിവരങ്ങൾ എത്ര കാലത്തേക്ക് സൂക്ഷിക്കുമെന്നോ എങ്ങനെയാണ് സൂക്ഷിക്കുകയെന്നോ എന്തെങ്കിലും ലക്ഷ്യം വെച്ചുള്ള വിവര ശേഖരണമാണോ എന്ന കാര്യത്തിൽ ഒന്നും വ്യക്തതയില്ല. എന്നാൽ, ഈ സംവിധാനം ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പോലീസിന്റെ സ്വന്തം ഡാറ്റാബേസുമായി ദൃശ്യങ്ങൾ ഒത്തുനോക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. പ്രതിഷേധങ്ങളുടെ മറവിൽ കുറ്റവാളികൾ കടന്നുകൂടുന്നത് തടയാനാണ് ഈ നിരീക്ഷണമെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു. എങ്കിലും സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്നും പ്രതിഷേധ പ്രകടനങ്ങളെ നിരീക്ഷിക്കുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി സമരാനുകൂലികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Also read: