26/07/2026
[fontresizer_tawhidurrahmandear_widget]

‘ദിബിസ വിളിച്ച മുദ്രാവാക്യങ്ങളോട് വിയോജിപ്പ്, തിരുത്താൻ ശ്രമിക്കും’; വിദ്യാർത്ഥി പ്രതിഷേധത്തിൽ മന്ത്രിയുടെ മകൾ പങ്കെടുത്തതിൽ പ്രതികരിച്ച് ഹിമന്ത ബിശ്വ ശർമ്മ

 ‘ദിബിസ വിളിച്ച മുദ്രാവാക്യങ്ങളോട് വിയോജിപ്പ്, തിരുത്താൻ ശ്രമിക്കും’; വിദ്യാർത്ഥി പ്രതിഷേധത്തിൽ മന്ത്രിയുടെ മകൾ പങ്കെടുത്തതിൽ പ്രതികരിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മന്ത്രിയുടെ മകൾ വിളിച്ച മുദ്രാവാക്യങ്ങളോട് അതൃപ്തി അറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നീറ്റ് പരീക്ഷാ ക്രക്കേടുകൾക്കെതിരെ ഗുവാഹത്തിയിൽ നടന്ന പ്രക്ഷോഭത്തിൽ അസം ഗണ പരിഷത്ത് നേതാവും റവന്യൂ മന്ത്രിയുമായ കേശബ് മഹന്തയുടെ മകൾ ദിബിസ മഹന്ത പങ്കെടുത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടക്കം ദിബിസ പ്രതിഷേധത്തിൽ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.

എന്നാൽ, മുതിർന്ന വ്യക്തികളായ മക്കളുടെ രാഷ്ട്രീയ നിലപാടുകളുടെയോ പ്രവർത്തികളുടെയോ പേരിൽ മാതാപിതാക്കളായ ജനപ്രതിനിധികളെ കുറ്റപ്പെടുത്താനോ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്താനോ പാടില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ അവർക്ക് സ്വന്തമായ ആശയങ്ങളും വ്യക്തിസ്വാതന്ത്ര്യവുമുണ്ടാകും. നാളെ വക്കീലാകുന്ന തന്റെ മകൻ തനിക്ക് ഇഷ്ടമില്ലാത്ത ഒരാൾക്ക് വേണ്ടി വാദിച്ചാൽ അതിന് താൻ ഉത്തരവാദിയാകില്ലെന്ന ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം മന്ത്രി കേശബ് മഹന്തയെ പിന്തുണച്ചു

അതേസമയം, പ്രതിഷേധത്തിനിടെ ദിബിസ ഉയർത്തിയ ചില മുദ്രാവാക്യങ്ങൾ അതിരുകടന്നതാണെന്നും അത് തികച്ചും തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തവണ കാണുമ്പോൾ അവളോട് സംസാരിച്ച് ആ നിലപാട് തിരുത്താൻ ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം, വിഷയം വ്യക്തിപരമായി നേരിടാതെ സൈബർ ആക്രമണങ്ങളിൽ നിന്ന് മന്ത്രിയെ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.

Also read: