ലഹരിയുടെ പണം അയച്ചിരുന്നത് കീർത്തനയുടെ അക്കൗണ്ടിൽ,ഡീലർ മറ്റൊരാൾ; സാമ്പത്തികഇടപാട് നടത്തിയ യുവതി പിടിയിൽ
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പിടിയിൽ. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് പിടിയിലായത്. പേരാമ്പ്രയിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്നിന്റെ ആവശ്യക്കാർ പണം അയച്ചിരുന്നത് കീർത്തനയുടെ അക്കൗണ്ടിലേക്കായിരുന്നു. ശേഷം ഇടപാടുകാരൻ പണം അയച്ചവർക്ക് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പോലീസ് കണ്ടെത്തി.
ഇത്തരത്തിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട് കീർത്തനയുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് കൈമാറിയത്.