04/09/2026
[fontresizer_tawhidurrahmandear_widget]

പാക് ജയിലുകളിൽ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും 188 ഇന്ത്യക്കാർ, ഇരു രാജ്യങ്ങളും തടവുകാരുടെ പട്ടിക കൈമാറി; കൂടിക്കാഴ്ച നടത്തും

 പാക് ജയിലുകളിൽ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും 188 ഇന്ത്യക്കാർ, ഇരു രാജ്യങ്ങളും തടവുകാരുടെ പട്ടിക കൈമാറി; കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പാക് ജയിലുകളിൽ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും 188 ഇന്ത്യക്കാർ തടവിൽ തുടരുന്ന സാഹചര്യത്തിൽ, തങ്ങളുടെ പക്കലുള്ള ഇന്ത്യൻ തടവുകാരുടെ പുതുക്കിയ പട്ടിക പാകിസ്താനും-ഇന്ത്യയും തമ്മിൽ കൈമാറി. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ചാനലുകൾ വഴി ന്യൂഡൽഹിയിലും ഇസ്‌ലാമാബാദിലും ഒരേസമയമാണ് ഈ പട്ടികകൾ കൈമാറിയത്.

പാകിസ്താൻ നൽകിയ വിവരങ്ങൾ പ്രകാരം 52 സാധാരണ തടവുകാരും 198 മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ ആകെ 250 ഇന്ത്യക്കാരാണ് നിലവിൽ അവരുടെ കസ്റ്റഡിയിലുള്ളത്. ഇതിൽ ശിക്ഷ പൂർത്തിയാക്കിയിട്ടും ജയിലിൽ കഴിയുന്ന 188 പേരെ അടിയന്തരമായി മോചിപ്പിച്ചു നാട്ടിലെത്തിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം, പാക് കസ്റ്റഡിയിലുള്ളതും ഇതുവരെ കോൺസുലർ ആക്‌സസ് അനുവദിക്കാത്തതുമായ 13 ഇന്ത്യൻ തടവുകാരുമായി കൂടിക്കാഴ്ച നടത്താൻ അടിയന്തര അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 2008ലെ കോൺസുലർ ആക്‌സസ് കരാറിന്റെ ഭാഗമായി എല്ലാ വർഷവും ജനുവരി 1നും ജൂലൈ 1നും തടവുകാരുടെ പട്ടിക കൈമാറുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യ തങ്ങളുടെ കസ്റ്റഡിയിലുള്ള 386 സാധാരണ തടവുകാരുടെയും 53 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ പാകിസ്താനും കൈമാറിയിട്ടുണ്ട്.

Also read: