02/09/2026
[fontresizer_tawhidurrahmandear_widget]

‘ഉദ്ഘാടനത്തിന് പ്രമുഖർ വേണ്ട, ഓട്ടോ ഡ്രൈവർമാർ മതി’:സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിച്ച് മാതൃകയായി പ്രവാസി സംരംഭകൻ

 ‘ഉദ്ഘാടനത്തിന് പ്രമുഖർ വേണ്ട, ഓട്ടോ ഡ്രൈവർമാർ മതി’:സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിച്ച് മാതൃകയായി പ്രവാസി സംരംഭകൻ

കോഴിക്കോട്: സിനിമാതാരങ്ങളെയും പ്രമുഖരെയും അണിനിരത്തി വൻകിട സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പതിവു ശൈലികൾക്കു പകരം, തെരുവിൽ വിയർപ്പൊഴുക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിച്ച് പ്രവാസി സംരംഭകന്റെ വേറിട്ട മാതൃക. ദുബൈ കേന്ദ്രമായി ബിസിനസ് ശൃംഖലയുള്ള ബ്രോണറ്റ് ഗ്രൂപ്പിന്റെ ഫൗണ്ടർ കെ.പി സഹീറിന്റെ നേതൃത്വത്തിലുള്ള ‘സോഡിയ ഫർണിച്ചറി’ന്റെ അഞ്ച് പുതിയ ഷോറൂമുകൾ ഒരേദിവസം നാടിനു സമർപ്പിച്ചത് 5 ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ ദിനേശൻ, ഉള്ളിയേരിയിൽ ഉണ്ണികൃഷ്ണൻ, കണ്ണൂരിൽ ശരത്, ഒളവണ്ണയിൽ ഉണ്ണികൃഷ്ണൻ, മുക്കത്ത് സുനീഷ് എന്നീ ഓട്ടോ ഡ്രൈവർമാരാണ് ഉദ്ഘാടനം നിർവഹിച്ചത്. ആഘോഷങ്ങളുടെ മുൻനിരയിൽ തിളങ്ങേണ്ടത് ജനങ്ങൾക്കിടയിൽ എന്നും സജീവമായിരിക്കുന്ന സാധാരണക്കാരാണെന്നും, തെരുവിൽ വിയർപ്പൊഴുക്കുന്നവരാണ് സമൂഹത്തിലെ യഥാർഥ നായകരെന്നുമുള്ള കാഴ്ചപ്പാടാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് കെ.പി സഹീർ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 3,000 കുടുംബങ്ങൾക്ക് 1,000 രൂപ വിലമതിക്കുന്ന ഓണക്കിറ്റുകളും വിതരണം ചെയ്തു. ചടങ്ങുകളിൽ ബ്രോണറ്റ് ഗ്രൂപ്പ് ചെയർമാൻ കെ.പി ഹാരിസ്, മാനേജിങ് ഡയറക്‌ടർ അബ്ദു‌ൽ നസീർ, ഡയറക്‌ടർമാരായ അബ്‌ദുൽ വാഫി, ജാസിം അദിനാൻ, ഫിറോസ് ലാൽ, ബാസിൽ തുടങ്ങിയവർ പങ്കെടുത്തു.

1935ൽ കല്ലായിൽ തുടക്കമിട്ട പാരമ്പര്യത്തിന്റെ കരുത്തിലാണ് സോഡിയ ഫർണിച്ചർ എത്തിയിരിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഫാക്‌ടറിയിൽ നിന്ന് നേരിട്ട് കുറഞ്ഞ വിലയിൽ ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉപയോക്താക്കൾക്കായി അഞ്ച് ആക്ടിവ സ്‌കൂട്ടറുകൾ, 50 ബെഡ്റൂം സെറ്റുകൾ, 500 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ഉൾപ്പെടുന്ന മെഗാ സമ്മാന പദ്ധതിയും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയർ ബ്രാൻഡായ ‌സ്റ്റോറീസിന്റെ വിജയത്തിനു ശേഷം രാജ്യാന്തര തലത്തിൽ ബ്രോണറ്റ് ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പാണിത്.

Also read: