03/09/2026
[fontresizer_tawhidurrahmandear_widget]

നിരോധിത പാൻമസാല പരസ്യം: ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് നോട്ടീസ്

 നിരോധിത പാൻമസാല പരസ്യം: ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് നോട്ടീസ്

മുംബൈ: നിരോധിത പാൻമസാല ബ്രാൻഡിന്റെ പരോക്ഷ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് പുകയിലയുടെയും പാൻമസാലയുടെയും വിൽപ്പനയ്ക്കും പ്രചാരണത്തിനുമെതിരെ എഫ്ഡിഎ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെ നീക്കമുണ്ടായിരിക്കുന്നത്.

പരസ്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലൂടെ എഫ്ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം ഇത്തരം പരസ്യങ്ങൾ നിരോധിത ഉൽപ്പന്നങ്ങളുടെ പരോക്ഷ പ്രചാരണമായി കണക്കാക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

മഹാരാഷ്ട്ര ഫുഡ് സേഫ്റ്റി കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരം, ഈ പരസ്യത്തിലുള്ള ബ്രാൻഡിന്റെ പാൻമസാല ഉത്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും ജൂലൈ 13 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്ത് പൂർണമായി നിരോധിച്ചിട്ടുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

Also read: