17/08/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ബിജെപിയിൽ ചേർന്നത് വെറുതെയല്ല; തീവ്രവാദികൾ എന്നെ കൊല്ലാൻ വന്നപ്പോൾ രക്ഷിച്ചത് RSSഉം BJPയും; മുസ്‌ലിം സമുദായത്തിലാണ് തീവ്രവാദികൾ കൂടുതൽ’ – പി.സി ജോർജ്

 ‘ഞാൻ ബിജെപിയിൽ ചേർന്നത് വെറുതെയല്ല; തീവ്രവാദികൾ എന്നെ കൊല്ലാൻ വന്നപ്പോൾ രക്ഷിച്ചത് RSSഉം BJPയും; മുസ്‌ലിം സമുദായത്തിലാണ് തീവ്രവാദികൾ കൂടുതൽ’ – പി.സി ജോർജ്

കോട്ടയം: ബിജെപിയിൽ ചേർന്നത് വെറുതെയല്ലെന്നും മുസ്‌ലിം തീവ്രവാദികൾ കൊല്ലാൻ വന്നപ്പോൾ തന്റെ ജീവൻ രക്ഷിക്കാൻ എത്തിയത് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരാണെന്നും മുൻ എംഎൽഎ പി.സി ജോർജ്. അതിലുള്ള സ്നേഹം കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും ഇനി പാർട്ടി മാറുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ജീവനുനേരെ രണ്ടുതവണ ഭീഷണിയുണ്ടായപ്പോഴും സംരക്ഷണം നൽകിയത് ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. എല്ലാ മതത്തിലും തീവ്രവാദികളുണ്ടെങ്കിലും മുസ്‌ലിം സമുദായത്തിലാണ് ഇത് കൂടുതലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറ്റിൽ 2,900 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 36,012 വോട്ടുകൾ നേടാൻ കഴിഞ്ഞത് വലിയ മുന്നേറ്റമാണെന്ന് പി.സി ജോർജ് ചൂണ്ടിക്കാട്ടി.

മുഖഭൂരിപക്ഷം ബിഷപ്പുമാരും ഒറ്റക്കെട്ടായി യുഡിഎഫിന് അനുകൂലമായ നിലപാടെടുത്തതാണ് തെരഞ്ഞെടുപ്പിൽ തന്റെ തോൽവിക്ക് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. അല്ലാതെ താൻ തോൽക്കുമായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് എരുമേലിയിലെ യോഗത്തിൽ താൻ നടത്തിയ പ്രസ്താവന തെറ്റായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പണത്തിന്റെ കണക്കുകൾ പാർട്ടി നേതൃത്വം കൃത്യമായി കാണിച്ചുതന്നിട്ടുണ്ടെന്നും ഒരു പൈസ പോലും കക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എരുമേലിയിൽ പറഞ്ഞതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിലേക്ക് പോകാൻ ശ്രമിക്കുകയാണെന്ന സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആരോപണം അദ്ദേഹം പൂർണമായി തള്ളി. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പി.ജെ ജോസഫിനെ കണ്ടതെന്നും കോൺഗ്രസിലേക്ക് പോകാൻ ആരോടും ചർച്ച നടത്തിയിട്ടില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.

Also read: