23/10/2026
[fontresizer_tawhidurrahmandear_widget]

മരിച്ച രണ്ടുപേരുടെ ക്ഷേമപെൻഷൻ വ്യാജ ഒപ്പിട്ട് തട്ടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

 മരിച്ച രണ്ടുപേരുടെ ക്ഷേമപെൻഷൻ വ്യാജ ഒപ്പിട്ട് തട്ടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

പാലക്കാട്: മരണപ്പെട്ട രണ്ടുപേരുടെ ക്ഷേമപെൻഷൻ തുക തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡ് മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനാണ് തട്ടിപ്പ് നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.

ജൂലൈ ആദ്യവാരം അന്തരിച്ച കൃഷ്ണൻകുട്ടി പണിക്കർ, ഓഗസ്റ്റിൽ അന്തരിച്ച നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് സത്യനാരായണൻ തട്ടിയെടുത്തത്. ഇരുവരുടെയും സെപ്റ്റംബർ മാസം വരെയുള്ള പെൻഷൻ തുക വ്യാജ ഒപ്പിട്ടാണ് ഇയാൾ കൈപ്പറ്റിയത്.

വിഷയത്തിൽ തട്ടിപ്പ് നടത്തിയ സത്യനാരായണനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Also read: