27/11/2026
[fontresizer_tawhidurrahmandear_widget]

‘ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ 2.5 മില്യൺ ഡോളർ സഹായം മതിയാകില്ല, ബിജെപി സർക്കാരിനെ അഭിനന്ദിക്കേണ്ട യാതൊരു ആവശ്യവുമില്ല’; രൂക്ഷവിമർശനവുമായി പവൻ ഖേര

 ‘ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ 2.5 മില്യൺ ഡോളർ സഹായം മതിയാകില്ല, ബിജെപി സർക്കാരിനെ അഭിനന്ദിക്കേണ്ട യാതൊരു ആവശ്യവുമില്ല’; രൂക്ഷവിമർശനവുമായി പവൻ ഖേര

പവൻ ഖേര

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ, ഫലസ്തീൻ അഭയാർത്ഥികൾക്കായി ഇന്ത്യ പ്രഖ്യാപിച്ച 2.5 മില്യൺ ഡോളർ സഹായത്തിന്റെ പേരിൽ ബിജെപി സർക്കാരിനെ അഭിനന്ദിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. നഷ്ടപ്പെട്ടതെല്ലാം പുനർനിർമ്മിക്കാൻ ഒരു തുകയ്ക്കും കഴിയില്ലെന്നും, സാമ്പത്തിക സഹായത്തിന് അപ്പുറം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായി ഇന്ത്യ വ്യക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഇൻ ദ നിയർ ഈസ്റ്റ് (യു.എൻ.ആർ.ഡബ്ല്യു.എ) വഴി ഫലസ്തീൻ ജനതയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തെ നവംബർ 25 ബുധനാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. 2.5 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചതിന്റെ പേരിൽ ബിജെപി സർക്കാരിനെ അഭിനന്ദിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് പവൻ ഖേര പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ നടത്തിയ വംശഹത്യ ദുരന്തത്തിന്റെ വ്യാപ്തി പരിഗണിക്കുമ്പോൾ, നഷ്ടപ്പെട്ടതെല്ലാം പുനർനിർമ്മിക്കാൻ ഈ സഹായം മതിയാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗസ്സയിൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല തകർന്നതെന്നും ജനങ്ങളുടെ ജീവിതവും ഉപജീവനമാർഗ്ഗങ്ങളും അന്തസ്സും സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തകർന്നിരിക്കുകയാണെന്നും ഖേര ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക സഹായം മാത്രം മതിയാകില്ലെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ ഇടപെടലുകളും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും ലോകത്തെ മറ്റ് രാജ്യങ്ങളും ഫലസ്തീൻ ജനതയ്ക്കായി കൂടുതൽ മാനുഷിക സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പവൻ ഖേര പറഞ്ഞു. ഗസ്സയിലെ ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: