21/11/2026
[fontresizer_tawhidurrahmandear_widget]

‘പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് കോര്‍പറേഷന്‍ മുളയിലേ നുള്ളിയത്’; വി.വി രാജേഷ്

 ‘പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് കോര്‍പറേഷന്‍ മുളയിലേ നുള്ളിയത്’; വി.വി രാജേഷ്

തിരുവനന്തപുരം: പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് കോർപ്പറേഷൻ മുളയിലേ നുള്ളിയതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ്. മാനവീയം വീഥിയിൽ കലാസാംസ്കാരിക പരിപാടികൾക്ക് നഗരസഭ അനുമതി നിഷേധിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നവംബർ 14-ന് മാനവീയം വീഥിയിൽ പരിപാടി അവതരിപ്പിക്കുന്നതിനായി ആരും അപേക്ഷ നൽകിയിട്ടില്ലെന്നും, ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മാധ്യമങ്ങളെയും കലാകാരന്മാരെയും തെറ്റിദ്ധരിപ്പിച്ച് വിവാദങ്ങൾ സൃഷ്ടിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം മാനവീയം വീഥിയെ സ്വന്തമാക്കുക എന്നതാണ്. അത് എന്തായാലും നടക്കില്ലെന്നും, തക്കതായ കാരണങ്ങളുള്ളതിനാലാണ് അപേക്ഷകൾ നിരസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മേയറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും രംഗത്തെത്തി. മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിപാടി നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി മേയർക്ക് സമർപ്പിച്ച ശുപാർശ വി.വി രാജേഷ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷനിലെത്തിയ പ്രവർത്തകർ സെക്രട്ടറി ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചത്.

Also read: