02/03/2026
[fontresizer_tawhidurrahmandear_widget]

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും

 ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും

തിരുവനന്തപുരം: അനന്തപുരിയുടെ ഭക്തിസാന്ദ്രമായ നാളുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. ലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്ന ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്ന കർമ്മം ഇന്ന് വൈകുന്നേരം നടക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന വിവിധ കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടൻ മോഹൻലാൽ നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ‘അംബാ പുരസ്കാരം’ മോഹൻലാലിന് സമ്മാനിക്കും. തുടർന്ന് നന്ദഗോവിന്ദം ഭജൻസിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടികളും അരങ്ങേറും.

ഉത്സവത്തിന്റെ മറ്റൊരു പ്രധാന ഭാഗമായ കുത്തിയോട്ട വ്രതം ബുധനാഴ്ച മുതലാണ് ആരംഭിക്കുന്നത്. ആയിരക്കണക്കിന് ബാലന്മാരാണ് ഇത്തവണയും ദേവിയുടെ പടയാളികളായി വ്രതം അനുഷ്ഠിക്കുന്നത്. ഉത്സവത്തിന്റെ പാരമ്യമായ വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് നടക്കും. ഭക്തജനത്തിരക്ക് പ്രമാണിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

Also read: