02/03/2026
[fontresizer_tawhidurrahmandear_widget]

കണ്ടെത്താനായില്ലെന്ന് പോലീസ്; കോടതിയിൽ നേരിട്ടെത്തി ജാമ്യമെടുത്ത് മന്ത്രി കെ. രാജൻ

 കണ്ടെത്താനായില്ലെന്ന് പോലീസ്; കോടതിയിൽ നേരിട്ടെത്തി ജാമ്യമെടുത്ത് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ തന്നെ കണ്ടെത്താനായില്ലെന്ന പോലീസ് റിപ്പോർട്ട് നിലനിൽക്കെ, കോടതിയിൽ നേരിട്ടെത്തി ജാമ്യം നേടി റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മന്ത്രിക്ക് ജാമ്യം അനുവദിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ ഈ നീക്കം.

2013 ഫെബ്രുവരി 11-ന് രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചാണ് കേസിനാധാരം. കെ. രാജന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസ് ബാരിക്കേഡുകൾ തകർക്കുകയും ഏകദേശം 50,000 രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു എന്നാണ് പോലീസ് കുറ്റപത്രം.

നേരത്തെ കേസിൽ ജാമ്യമെടുത്ത മന്ത്രി, പിന്നീട് കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മന്ത്രിയെ കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതോടെ കോടതി കേസിനെ ‘ലോങ്ങ് പെന്റിങ്’ പട്ടികയിലേക്ക് മാറ്റിയിരുന്നു. ഒരു സംസ്ഥാനത്തിന്റെ മന്ത്രിയായി തുടരുമ്പോഴും പോലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻ പ്രോസിക്യൂട്ടർ എം. സലാഹുദ്ദീനാണ് മന്ത്രിക്കായി കോടതിയിൽ ഹാജരായത്.

Also read: