04/03/2026
[fontresizer_tawhidurrahmandear_widget]

യുദ്ധം ബാധിച്ചോ? സ്വർണവില വീണ്ടും താഴേക്ക്: 24 മണിക്കൂറിനിടെ കുറഞ്ഞത് 4,040 രൂപ; പവന് 1,20,640

 യുദ്ധം ബാധിച്ചോ? സ്വർണവില വീണ്ടും താഴേക്ക്: 24 മണിക്കൂറിനിടെ കുറഞ്ഞത് 4,040 രൂപ; പവന് 1,20,640

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്ന പവൻ വില, ഇന്ന് രാവിലെ 1,20,640 രൂപയായി താഴ്ന്നു. ഗ്രാമിന് 285 രൂപയുടെ കുറവാണ് ഇന്ന് മാത്രം ഉണ്ടായത്. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ സ്വർണവിപണിയെ പ്രതികൂലമായി ബാധിച്ചതാണ് വിലയിടിവിന് പിന്നിലെന്നാണ് വിലയിരുത്തൽ.

സ്വർണവില കുറയുമ്പോഴും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ ഉയരാൻ സാഹചര്യം കാരണമായേക്കാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ ഇന്ധനവിലയിൽ അസ്ഥിരത തുടരുകയാണ്. സ്വർണം, വെള്ളി വിലകളിലുണ്ടാകുന്ന മാറ്റത്തേക്കാൾ രാജ്യത്തെ സാധാരണക്കാരെ നേരിട്ട് ബാധിക്കുക ഉയരാനിരിക്കുന്ന ഇന്ധനവില തന്നെയായിരിക്കും. നിലവിലെ അന്താരാഷ്ട്ര സാഹചര്യം വരും ദിവസങ്ങളിൽ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read: