07/03/2026
[fontresizer_tawhidurrahmandear_widget]

ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ വൻനിര; ശ്രീലേഖ വട്ടിയൂർക്കാവിൽ, ശോഭ പാലക്കാട്ട്, പരിഗണനാ പട്ടികയിൽ നടി ശ്വേതാ മേനോനും

 ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ വൻനിര; ശ്രീലേഖ വട്ടിയൂർക്കാവിൽ, ശോഭ പാലക്കാട്ട്, പരിഗണനാ പട്ടികയിൽ നടി ശ്വേതാ മേനോനും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് ഏകദേശ രൂപമായി. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കുമെന്ന് ഉറപ്പായി. ഇന്ന്‌ രാവിലെ പത്തരയോടെ വട്ടിയൂർക്കാവ് നർമദ കോംപ്ലക്സിന് സമീപം ചുവരെഴുതി ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടും. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെയാണ് പാർട്ടി പരിഗണിക്കുന്നത്.

പ്രമുഖ താരങ്ങളും യുവനേതാക്കളും ഉൾപ്പെട്ട 52 മണ്ഡലങ്ങളിലെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. തൃപ്പൂണിത്തുറയിലെ പരിഗണനാ പട്ടികയിൽ നടി ശ്വേതാ മേനോൻ ഇടംപിടിച്ചത് ശ്രദ്ധേയമായി. പത്തനാപുരത്ത് അഖിൽ മാരാരും, ഷൊർണൂരിൽ ശങ്കു ടി. ദാസും പട്ടികയിലുണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും സ്ഥാനാർഥികളായേക്കും.

ഘടകകക്ഷികളായ ബിഡിജെഎസിന് 30 സീറ്റുകളും ട്വന്റി-20ക്ക് 10 മുതൽ 12 വരെ സീറ്റുകളും നൽകാനാണ് പ്രാഥമിക ധാരണ. തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിലും സാബു ജേക്കബ് തൃപ്പൂണിത്തുറയിലും മത്സരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെയാണ് പരിഗണിക്കുന്നത്. മറ്റ് പ്രധാന മണ്ഡലങ്ങളായ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും, കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും ജനവിധി തേടും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെങ്കിലും പ്രമുഖ നേതാക്കളെല്ലാം മണ്ഡലങ്ങളിൽ സജീവമായിക്കഴിഞ്ഞു.

Also read: