30/03/2026
[fontresizer_tawhidurrahmandear_widget]

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുമയൂൺ കബീറിന്റെ പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് എഐഎംഐഎം

 ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുമയൂൺ കബീറിന്റെ പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് എഐഎംഐഎം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ ആം ജനത ഉണ്ണയൻ പാർട്ടിയുമായി (AJUP) സഖ്യം പ്രഖ്യാപിച്ച് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം. മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ നിർണായക സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രാജ്യത്തിന്റെ എല്ലാ കോണുകളിലും പാർട്ടിയെ ശക്തിപ്പെടുത്താനും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദം നിയമസഭയിൽ എത്തിക്കാനുമാണ് സഖ്യമെന്ന് ഒവൈസി വ്യക്തമാക്കി.

ആകെ 294 സീറ്റുകളുള്ള ബംഗാളിൽ 182 ഇടങ്ങളിൽ എജെയുപി മത്സരിക്കുമെന്ന് ഹുമയൂൺ കബീർ അറിയിച്ചു. ഇതിനകം 154 സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഹൈ-പ്രൊഫൈൽ മണ്ഡലമായ ഭബാനിപൂരിൽ പൂനം ബീഗത്തെയാണ് എജെയുപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് തൃണമൂൽ കോൺഗ്രസിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ബാബരി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമ്മിക്കുമെന്ന വിവാദ പ്രസ്താവനയെത്തുടർന്ന് കഴിഞ്ഞ വർഷമാണ് ഹുമയൂൺ കബീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ബംഗാളിന് ആദ്യത്തെ മുസ്ലീം മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4-നാണ് വോട്ടെണ്ണൽ.

Also read: