‘താങ്ക് യു പീപിൾ ഓഫ് ഇന്ത്യ’; ഇറാന്റെ മിസൈലുകളിൽ ഇന്ത്യയ്ക്ക് നന്ദി
തെഹ്റാൻ: ഇസ്രയേലിനു നേരെ തൊടുത്തുവിട്ട എൺപത്തിമൂന്നാം ഘട്ട മിസൈലാക്രമണത്തിൽ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാൻ. ഇന്ത്യക്കു പുറമെ സ്പെയിൻ, ജർമനി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളോടും ഇറാൻ മിസൈലുകളിൽ നന്ദി സന്ദേശം എഴുതിയതായും ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഓപറേഷൻ ട്രൂ പ്രോമിസിന്റെ ഭാഗമായി ഇറാൻ സൈന്യം ഇന്ന് നടത്തിയ മിസൈലാക്രമണത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോടുള്ള നന്ദി സന്ദേശങ്ങൾ എഴുതിയ മിസൈലുകൾ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
മിസൈലുകളിലെ ഇന്ത്യയോടുള്ള നന്ദി സന്ദേശം രേഖപ്പെടുത്തിയത് ആഗോള തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടിനോടുള്ള ആദരസൂചകമായാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഇന്ത്യയോ ഇറാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ എപ്സ്റ്റീൻ ദ്വീപുകളിലെ ഇരകളുടെ സ്മരണയ്ക്ക് എന്ന സന്ദേശം എഴുതിയ മിസൈലുകൾ ഇറാൻ തൊടുത്തുവിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.