30/03/2026
[fontresizer_tawhidurrahmandear_widget]

കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

 കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കോയമ്പത്തൂർ മധുക്കര ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ചാവടി മേൽപ്പാലത്തിലായിരുന്നു അപകടം. ഊട്ടിയിൽ നിന്ന് ഫോട്ടോഗ്രാഫി ജോലികൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു അജിത്തും വിനീഷും. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാർ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Also read: