20/04/2026
[fontresizer_tawhidurrahmandear_widget]

‘വിശ്രമജീവിതത്തിന് 350 കോടി വേണം, ദിവസം 30 ലക്ഷം’; വെളിപ്പെടുത്തി വിഘ്നേഷ്

 ‘വിശ്രമജീവിതത്തിന് 350 കോടി വേണം, ദിവസം 30 ലക്ഷം’; വെളിപ്പെടുത്തി വിഘ്നേഷ്

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകൻ, പങ്കാളി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ, സിനിമയ്ക്ക് പുറമെ പടർന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യം. ഇത്രയേറെ സാമ്പത്തിക ഭദ്രതയുള്ള ഒരു ദമ്പതികൾക്ക് റിട്ടയർമെന്റിന് ശേഷം സമാധാനമായി ജീവിക്കാൻ എത്ര രൂപ വേണ്ടിവരും? സംവിധായകൻ വിഘ്‌നേശ് ശിവൻ തന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്ലാനുകൾ പങ്കുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

സിനിമയിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറി സമാധാനപരമായി ജീവിക്കാൻ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വേണം? ഒരു അഭിമുഖത്തിലാണ് വിഘ്നേഷ് ഇതിനെ പറ്റി സംസാരിച്ചത്. സ്വസ്ഥമായി വിശ്രമജീവിതം നയിക്കണമെങ്കിൽ ബാങ്കിൽ കുറഞ്ഞത് 350 കോടി രൂപയുടെ സ്ഥിരനിക്ഷേപം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇത്രയും തുക നിക്ഷേപിച്ചാൽ അതിൽ നിന്ന് പലിശയായി മാത്രം വർഷം 21 കോടി രൂപ ലഭിക്കും. അതായത് മാസം ഒന്നരക്കോടി രൂപയും, ദിവസം 30 ലക്ഷം രൂപയും വരുമാനമായി കിട്ടും,’ ഫണ്‍ മോഡിലായിരുന്നു വിഘ്നേഷിന്‍റെ മറുപടി.

നിലവിൽ നയൻതാരയ്ക്കും വിഘ്‌നേശ് ശിവനും കൂടി 270 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‘റൗഡി പിക്ചേഴ്സ്’ എന്ന പേരിൽ സ്വന്തമായി നിർമ്മാണ കമ്പനിയുള്ള ഇവർ സിനിമയ്ക്ക് പുറമെ സ്കിൻ കെയർ, സാനിറ്ററി പാഡ്, ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ബിസിനസ് നടത്തുന്നുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിൽ 100 കോടി രൂപയിലധികം വിലമതിക്കുന്ന ആഡംബര ബംഗ്ലാവിന് പുറമെ ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലും ഇവർക്ക് സ്വന്തമായി ഫ്ലാറ്റുകളുണ്ട്. വിഘ്‌നേശിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ‘എൽ.ഐ.കെ’ എന്ന ചിത്രവും ഇവരുടെ തന്നെ ബാനറിലാണ് നിർമ്മിച്ചത്.

Also read: