28/04/2026
[fontresizer_tawhidurrahmandear_widget]

തൃശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

 തൃശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. രാഗേഷിന്റെ ശരീരത്തിൽ 85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായാണ് റിപ്പോർട്ട്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി കണ്ണയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (55) ഇന്നലെ രാത്രിയോടെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉണ്ണികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചത്.

പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Also read: