01/05/2026
[fontresizer_tawhidurrahmandear_widget]

‘ആദ്യം ഗ്യാസ് സമരം, അടുത്തത് പെട്രോൾ – ഡീസൽ സമരം; ഇതാണ് ‘ഇലക്ഷൻ ബില്ല്’; വില വർധനവിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി

 ‘ആദ്യം ഗ്യാസ് സമരം, അടുത്തത് പെട്രോൾ – ഡീസൽ സമരം; ഇതാണ് ‘ഇലക്ഷൻ ബില്ല്’; വില വർധനവിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ച നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. വെള്ളിയാഴ്ച വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ആഗോള ഊർജ്ജ വിതരണത്തിലുണ്ടായ തടസ്സമാണ് വിലക്കയറ്റത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

‘ആദ്യം ഗ്യാസ് സമരം, അടുത്തത് പെട്രോൾ-ഡീസൽ സമരം’ എന്നാണ് രാഹുൽ ഗാന്ധി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പണപ്പെരുപ്പത്തിന്റെ ആഘാതം വരുമെന്ന് താൻ മുൻപേ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവാണിതെന്നും ഇതിനെ ‘തെരഞ്ഞെടുപ്പ് ബിൽ’ എന്നും അദ്ദേഹം പരിഹസിച്ചു. ഫെബ്രുവരി മുതൽ ഇതുവരെ 1,380 രൂപയുടെ വർദ്ധനവാണ് ഉണ്ടായതെന്നും വെറും മൂന്ന് മാസത്തിനുള്ളിൽ 81 ശതമാനം വില ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചായക്കടകൾ, ധാബകൾ, ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി സാധാരണക്കാരുടെ അടുക്കളകളെല്ലാം ഈ വിലക്കയറ്റത്തിന്റെ പരിധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാണിജ്യ എൽപിജി നിരക്കിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് വർദ്ധനവാണ്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വില ഇപ്പോൾ 3,071.50 രൂപയിലെത്തി നിൽക്കുന്നു. ഇതിന് പുറമെ അഞ്ച് കിലോ സിലിണ്ടറുകളുടെ നിരക്ക് 549 രൂപയിൽ നിന്ന് 810.50 രൂപയായും ഉയർത്തിയിട്ടുണ്ട്.

Also read: