01/05/2026
[fontresizer_tawhidurrahmandear_widget]

തലയ്ക്ക് പരിക്കേറ്റ രോഗിയുടെ വയറ്റിൽ തുന്നൽ; മരണത്തിന് പിന്നിൽ അവയവക്കടത്ത്? ആരോപണവുമായി കുടുംബം

 തലയ്ക്ക് പരിക്കേറ്റ രോഗിയുടെ വയറ്റിൽ തുന്നൽ; മരണത്തിന് പിന്നിൽ അവയവക്കടത്ത്? ആരോപണവുമായി കുടുംബം

ലക്‌നൗ : തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലുള്ള റീജൻസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ അവയവം എടുത്ത് മാറ്റിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. അല്ലെങ്കിൽ എന്തിനാണ് തലയ്ക്ക് പരിക്ക് പറ്റി ചികിത്സയ്ക്ക് കൊണ്ടുവന്ന ആളുടെ വയറിന് തുന്നലെന്നും കുടുംബം ചോദിച്ചു. ആശുപത്രിയിൽ നിന്നുള്ള ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംസ്ഥാനത്ത് സർക്കാർ സഹായത്തോടെ അവയവക്കടുത്ത് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.

എന്നാൽ ഈ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നവരിൽ തലച്ചോറിലെ നീർക്കെട്ട് കുറയ്ക്കുന്നതിനായി തലയോട്ടിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാറുണ്ട്. ഈ അസ്ഥി പിന്നീട് ഉപയോഗിക്കുന്നതിനായി സുരക്ഷിതമായി സൂക്ഷിക്കുന്നത് രോഗിയുടെ തന്നെ വയറ്റിലെ ചർമ്മത്തിനടിയിലാണ്. ഇത്തരത്തിൽ വയറ്റിലുണ്ടാക്കിയ തുന്നലുകൾ കണ്ടാണ് കുടുംബം ആശുപത്രി അധികൃതർ വൃക്ക മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചത്. ഗൊരഖ്പൂരിലെ ഈ സംഭവത്തിൽ അവയവക്കടത്ത് നടന്നതായി പോലീസോ ആരോഗ്യവകുപ്പോ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കാൺപൂരിൽ ഒരു അനധികൃത വൃക്ക മാറ്റിവെക്കൽ റാക്കറ്റിനെ പോലീസ് പിടികൂടിയിരുന്നു. ആശുപത്രി ഉടമകളും വ്യാജ ഡോക്ടർമാരും ഉൾപ്പെടെ നിരവധി പേർ അന്ന് അറസ്റ്റിലാവുകയും ചെയ്തു. ഈ യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗൊരഖ്പൂരിലെ ആശുപത്രിയിലെ സാധാരണ ചികിത്സാ രീതിയെയും ആളുകൾ വിമർശിച്ചത്. രോഗിയുടെ ചികിത്സയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തതാണ് ഇത്തരമൊരു വ്യാജപ്രചാരണത്തിന് കാരണമായതെന്ന് ആരോഗ്യവിദഗർ ചൂണ്ടിക്കാട്ടി.

Also read: