14/05/2026
[fontresizer_tawhidurrahmandear_widget]

ജമ്മു-ശ്രീനഗർ ഹൈവേയിൽ ഹൃദയാഘാതം സംഭവിച്ച യുവാവിന്റെ ജീവൻ രക്ഷിച്ച് സിആർപിഎഫ് ജവാൻ

 ജമ്മു-ശ്രീനഗർ ഹൈവേയിൽ ഹൃദയാഘാതം സംഭവിച്ച യുവാവിന്റെ ജീവൻ രക്ഷിച്ച് സിആർപിഎഫ് ജവാൻ

ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് രക്ഷകരായി സിആർപിഎഫ് ജവാന്മാർ. കുൽഗാമിലെ എൻ.എച്ച്-44ൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനാണ് സി.ആർ.പി.എഫ് 90ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ തുണയായത്. റോഡരികിൽ വാഹനം നിർത്തി അവശനായിരുന്ന ഇദ്ദേഹത്തെ കണ്ട ജവാന്മാർ ഉടൻതന്നെ സ്ഥലത്തെത്തുകയും അടിയന്തര പ്രഥമശുശ്രൂഷയും സി.പി.ആറും നൽകുകയും ചെയ്തു.

കൃത്യസമയത്ത് ഇടപെട്ട സൈനികർ ജീവൻ രക്ഷാ മരുന്നുകൾ നൽകിയ ശേഷം ഇദ്ദേഹത്തെ ബിജ്ബ്യാരയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നിർണ്ണായകമായ ‘ഗോൾഡൻ’ മണിക്കൂറിൽ തന്നെ ചികിത്സ ലഭ്യമാക്കാൻ സാധിച്ചതാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് സി.ആർ.പി.എഫ് അറിയിച്ചു. ജവാന്മാരുടെ വാഹനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർ അതിവേഗം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് വ്യക്തമാണ്. ദുഷ്‌കരമായ പാതകളിൽ സുരക്ഷാ ചുമതലയ്‌ക്കൊപ്പം തന്നെ ജീവൻ രക്ഷിക്കാനുള്ള സൈനികരുടെ ഈ ഇടപെടൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്.

Also read: