തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു. നെയ്യാറ്റിൻകര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയർന്നിരുന്നു. തുടർന്ന് ആചാരലംഘനം ചൂണ്ടിക്കാട്ടി പോസ്റ്റ്മോർട്ടത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയെങ്കിലും, കോടതിയുടെയും സർക്കാരിന്റെയും ഇടപെടലിനെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിന് സമീപം നിർമ്മിച്ച സമാധിസ്ഥലത്ത് പൂജകളും ഭക്തജനത്തിരക്കും നടന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരൂഹതകൾ നീങ്ങിയതോടെ കേസ് [&Read More
Tags :heart attack
സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: ഹണിമൂൺ ആഘോഷങ്ങൾക്കായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിയായ നവവരൻ സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ.കെ മുഹമ്മദ് ഇർഫാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. പത്തുദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഇർഫാനും ഭാര്യയും ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത്. കൊളംബോയിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള സ്‌കൂബ ഡൈവിങ് കേന്ദ്രത്തിൽ വെച്ചായിരുന്നു ദുരന്തം സംഭവിച്ചത്. ഡൈവിങ്ങിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഇർഫാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ [&Read More
നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഭാര്യയുടെയും മകളുടെയും മുന്നില്‍ കുഴഞ്ഞുവീണു മരിച്ച് പ്രവാസി മലയാളി
മനാമ/തൃശൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കരവീട്ടിൽ സുധാകരന്റെ മകൻ അഖിൽ(35) ആണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിലാണ് യുവാവിന്റെ ദാരുണാന്ത്യം. രാവിലെ 8.15ന് ബഹ്‌റൈനിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഖിലും കുടുംബവും സഞ്ചരിച്ചിരുന്നത്. വിമാനം പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അഖിൽ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടൻ വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ [&Read More
ലോകമെമ്പാടുമുള്ള മരണനിരക്കിൽ ഭൂരിഭാഗവും ഹൃദ്രോഗം മൂലമാണെന്നിരിക്കെ, ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്ന ഒരു പ്രതിഭാസമാണെന്ന് പലരും കരുതാമെങ്കിലും, ഏകദേശം 50 ശതമാനം രോഗികളിലും ഒരു മാസം മുമ്പ് തന്നെ ശരീരം സൂക്ഷ്മമായ സൂചനകൾ നൽകുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ നെഞ്ചിലെ അസ്വസ്ഥത: നെഞ്ചിൽ അനുഭവപ്പെടുന്ന നേരിയ വേദന, ഭാരം തോന്നുക അല്ലെങ്കിൽ ഇറുകിപ്പിടിക്കുന്നത് പോലെയുള്ള അസ്വസ്ഥതകൾ അവഗണിക്കരുത്. ഇത് കൈകളിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. [&Read More
ശൈത്യകാലത്തെ നെഞ്ചുവേദന; ഹൃദയാഘാതമെന്ന് കരുതി പേടിക്കേണ്ടതുണ്ടോ? മാറ്റം തിരിച്ചറിയാൻ ഇതാ ചില വഴികൾ
ശൈത്യകാലത്ത് നെഞ്ചുവേദന വർധിക്കുന്നത് സാധാരണമാണ്. തണുപ്പ് കൂടുമ്പോൾ അനുഭവപ്പെടുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകൾ പലപ്പോഴും ആളുകളിൽ വലിയ ആശങ്കയുണ്ടാക്കാറുണ്ട്. പേശീവലിവ്, ശ്വസന പ്രശ്‌നങ്ങൾ എന്നിവ മുതൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വരെ ഇതിന് കാരണമാകാം. അതിനാൽ, ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. ശൈത്യകാല നെഞ്ചുവേദനയുടെ കാരണങ്ങൾതണുപ്പ് കൂടുമ്പോൾ നെഞ്ചിലെ പേശികളും രക്തക്കുഴലുകളും മുറുകുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് ഗുരുഗ്രാമിലെ മാക്‌സ് ആശുപത്രിയിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. സുനിൽ വാധ്വ വ്യക്തമാക്കുന്നുണ്ട്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ [&Read More
ഉറങ്ങുന്ന സമയത്ത് ചുറ്റുമുള്ള വെളിച്ചം പൂർണമായും ഒഴിവാക്കി ഇരുട്ടിൽ കിടക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് പുതിയ പഠനം. ഉറക്കത്തിൽ ശരീരത്തിൽ വെളിച്ചം ഏൽക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നതായി ആരോഗ്യ ജേണലായ ‘ഹെല്‍ത്ത് ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു. വെളിച്ചം ഹൃദയത്തെ തകർക്കുന്നത് എങ്ങനെ? ഉറക്കത്തിനിടെ അന്തരീക്ഷത്തിലെ വെളിച്ചം തലച്ചോറിൽ സമ്മർദം (സ്ട്രെസ്) വർധിപ്പിക്കാൻ കാരണമാകും. ഈ സമ്മർദം ശരീരത്തിലുടനീളമുള്ള ധമനികളിൽ വീക്കം (Read More