14/05/2026
[fontresizer_tawhidurrahmandear_widget]

നായയെ രക്ഷിക്കാനിറങ്ങിയവർ കണ്ടത് ആമകളുടെ നീരാട്ട്; കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ

 നായയെ രക്ഷിക്കാനിറങ്ങിയവർ കണ്ടത് ആമകളുടെ നീരാട്ട്; കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ

ബേപ്പൂർ: പള്ളിയറക്കൽ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നും 53 ആമകളെ വനംവകുപ്പ് രക്ഷപ്പെടുത്തി. ഉപയോഗശൂന്യമായ കിണറ്റിൽ അബദ്ധത്തിൽ വീണ തെരുവുനായയെ രക്ഷിക്കാൻ നാട്ടുകാർ ഇറങ്ങിയപ്പോഴാണ് ആമക്കൂട്ടത്തെ കണ്ടെത്തിയത്. തുടർന്ന് കൗൺസിലർ ഷിനു പിണ്ണാണത്ത് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

സിറ്റി ആർആർടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.എസ് പ്രസുതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. റെസ്ക്യൂ ടീം അംഗം അനീഷ് അത്താണി കിണറ്റിലിറങ്ങി മുഴുവൻ ആമകളെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. ആർആർടി അംഗങ്ങളായ ഗിരീഷ് കോട്ടൂളി, പി. ജിജിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കരയ്ക്കെത്തിച്ച ആമകളെ പിന്നീട് വനംവകുപ്പ് സുരക്ഷിത സ്ഥാനത്ത് തുറന്നുവിട്ടു.

Also read: