02/06/2026
[fontresizer_tawhidurrahmandear_widget]

‘ജയിച്ചവരില്‍ മഠവുമായി ബന്ധപ്പെട്ട 9 പേരുണ്ട്; മൂന്ന്-നാല് പേരെയെങ്കിലും മന്ത്രിയാക്കണം’; ആവശ്യം ഉന്നയിച്ച് സ്വാമി സച്ചിദാനന്ദ

 ‘ജയിച്ചവരില്‍ മഠവുമായി ബന്ധപ്പെട്ട 9 പേരുണ്ട്; മൂന്ന്-നാല് പേരെയെങ്കിലും മന്ത്രിയാക്കണം’; ആവശ്യം ഉന്നയിച്ച് സ്വാമി സച്ചിദാനന്ദ

സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ പ്രധാന ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് ബോധിപ്പിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന ഒമ്പത് പേര്‍ ഇത്തവണ പുതിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മുഖ്യമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് എന്നിവ മഠവുമായി ബന്ധമുള്ള ജനപ്രതിനിധികൾക്ക് തന്നെ നല്‍കണമെന്നാണ് പ്രധാന ആവശ്യം. ഇതിനുപുറമെ, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയന്ത്രിക്കുന്നതിലും അവരുടെ നിയമന കാര്യങ്ങളിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു.

ആദ്യം ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഒടുവിൽ കുറഞ്ഞത് മൂന്ന് അല്ലെങ്കിൽ നാല് പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ മഠത്തിന് വലിയ പ്രതീക്ഷയുണ്ട്. നിയുക്ത മുഖ്യമന്ത്രി ഈ ആവശ്യങ്ങൾ തീർച്ചയായും നടപ്പിലാക്കുമെന്ന് വിശ്വസിക്കുന്നതായും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.

Also read: