‘പാർട്ടിയെന്ന് പേര് മാത്രമേയുള്ളൂ, സിപിഎമ്മിൽ നടക്കുന്നത് പൈസയുണ്ടാലും ശാപ്പാടടിക്കലും രാജ്യം ചുറ്റലും’: ജി സുധാകരൻ
അമ്പലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. ഇപ്പോൾ സിപിഎം പാർട്ടിയെന്ന പേര് മാത്രമേയുളളൂ. നടക്കുന്നത് പൈസയുണ്ടാക്കാലും ശാപ്പാടടിക്കലും രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കലുമാണെന്ന് അദ്ദേഹം വിമർശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് സിപിഎമ്മിനെ സുധാകരൻ ആഞ്ഞടിച്ചത്. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മിൽ ആത്മവിമർശനമൊന്നുമില്ല അത് വെറുതെ പറയുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ല അതുകൊണ്ടാണ് ഞാൻ അംഗത്വം പുതുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സ്ഥാനാർത്ഥി ചിലയിടത്ത് ജയിച്ചത് ഭാഗ്യമെന്നു കരുതിയാൽ മതിയെന്നും സുധാകരൻ പറഞ്ഞു. ‘ വിജയരാഘവൻ എനനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതൽ വോട്ട് കിട്ടി. പ്രസംഗിച്ചാലൊന്നും വോട്ട് കിട്ടില്ല. അധികാരത്തിലിരിക്കുമ്പോൾ പ്രവർത്തിക്കണം. 2021ൽ സിപിഎമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്നു. ഇപ്പോൾ 26 ശതമാനമായി കുറഞ്ഞു. ഇത് അസാമാന്യ കഴവാണെണ്’ അദ്ദേഹം പരിഹസിച്ചു.