02/06/2026
[fontresizer_tawhidurrahmandear_widget]

‘റെയ്ഡിനുശേഷം പിണറായി വിജയൻ കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ, അദ്ദേഹമാണോ ഇ.ഡിയെ അയച്ചത്?’: വി.ഡി സതീശൻ

 ‘റെയ്ഡിനുശേഷം പിണറായി വിജയൻ കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ, അദ്ദേഹമാണോ ഇ.ഡിയെ അയച്ചത്?’: വി.ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സ്വന്തം വസതിയിലെ റെയ്ഡിന് ശേഷം രാഹുൽ ഗാന്ധിയെ മാത്രമാണ് പിണറായി കുറ്റുപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിയാണോ ഇ.ഡി റെയ്ഡിന് ആളെ അയച്ചത്? തനിക്കെതിരെ ഇ.ഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇ.ഡിയുടെ വാഹനം തല്ലി തകർത്തോയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ ഗാന്ധി കേസിനെ നേരിട്ടത് രാഷ്ട്രീയമായാണ്. 56 മണിക്കൂർ ചോദ്യം ചെയ്യലിന് അദ്ദേഹം വിധേയനായി. പിണറായിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇഡി റെയ്ഡിൽ പ്രതികരണം വൈകിയതിലുള്ള മാധ്യമങ്ങളുടെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഒരു കാര്യത്തിൽ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കു നൽകണം. ഒളിച്ചോടുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ ഉത്തരം പറയാനുള്ള അവകാശം തനിക്കു നൽകണം. കാര്യങ്ങൾ പഠിച്ചു മാത്രമേ മറുപടി നൽകാൻ കഴിയൂ. അത് എപ്പോൾ പറയണെമന്നും താൻ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: