02/06/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രിയെ വിമർശിച്ചു; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്‌പെൻഷൻ

 മുഖ്യമന്ത്രിയെ വിമർശിച്ചു; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്‌പെൻഷൻ

വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് സസ്‌പെൻഷൻ. ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിൻസിപ്പൽ ശ്രമിച്ചുവെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേ സമയം ഇതൊരു രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നീക്കമാണെന്ന് ഒരു വിഭാഗം അധ്യാപകർ ആരോപിച്ചു.

Also read: