02/06/2026
[fontresizer_tawhidurrahmandear_widget]

പ്രവേശനത്തോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ കൈകളിൽ മിഠായി കൊടുത്തില്ല, മേശപ്പുറത്തേക്ക് ഇട്ടുകൊടുത്തു; വി. മുരളീധരനതിരെ കടുത്ത വിമർശനം

 പ്രവേശനത്തോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ കൈകളിൽ മിഠായി കൊടുത്തില്ല, മേശപ്പുറത്തേക്ക് ഇട്ടുകൊടുത്തു; വി. മുരളീധരനതിരെ കടുത്ത വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്‌കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി കൊടുക്കാതെ മേശയിൽ വിതറിയ എം.എൽ.എയുടെ നടപടി വിവാദമായി. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ വി. മുരളീധരൻ പങ്കെടുത്ത പ്രവേശനോത്സവ ചടങ്ങിലാണ് വിവാദ സംഭവം നടന്നത്.

തിരുവനന്തപുരത്തെ കട്ടേല അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്‌കൂളിലെത്തിയ കുട്ടികൾക്ക് മധുരം നൽകുന്നതിനിടെ വി. മുരളീധരൻ മിഠായികൾ കുട്ടികളുടെ കൈകളിൽ നേരിട്ട് കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് വിതറി കൊടുക്കുകയായിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളിൽ കുട്ടികളുടെ കൈകളിൽ കൊടുക്കാനുള്ള മടി കാരണമാണ് അദ്ദേഹം ഇങ്ങനെ ചെയ്‌തെന്ന് വ്യാപക വിമർശനം ഉയർന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ പ്രവൃത്തിക്കെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ച നടക്കുന്നുണ്ട്.

കുരുന്നുകളോട് വി മുരളീധരൻ എംഎൽഎ കാണിച്ച അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാവഹവുമാണെന്ന് വി ശിവൻകുട്ടി പ്രസ്‌താവനയിൽ പറഞ്ഞു. സമൂഹത്തിൻ്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തിൽ എംഎൽഎ മാപ്പു പറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Also read: