04/06/2026
[fontresizer_tawhidurrahmandear_widget]

‘പരാജയം അംഗീകരിച്ചു, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരും’; പിണറായി വിജയൻ

 ‘പരാജയം അംഗീകരിച്ചു, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരും’; പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനും നയപ്രഖ്യാപന പ്രസംഗത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം അംഗീകരിച്ചാണ് തങ്ങൾ പോകുന്നതെന്നും എന്നാൽ ഇതോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ടെന്നും, കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനവകുപ്പുമായി കൃത്യമായ ഫാക്ട് ചെക്ക് നടത്താതെയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ ആഗ്രഹിക്കുന്നത് ക്ഷേമപ്രവർത്തനങ്ങളെ അധികച്ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ്. കിഫ്ബിയുടെ ഭാവി, തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധി എന്നിവയെക്കുറിച്ചൊന്നും നയപ്രഖ്യാപനത്തിൽ പരാമർശമില്ല.

നാടിനെ വല്ലാതെ ബാധിക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തെപ്പറ്റിയും കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടുമുള്ള നിലപാടുകൾ നയപ്രഖ്യാപനത്തിലില്ലെന്നും, ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന യാതൊന്നും ഇതിലില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Also read: