14കാരിക്ക് സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ചുകൊടുത്തു, സെക്‌സ് ചാറ്റിലൂടെ വശീകരിക്കാൻ ശ്രമം; ബ്രിട്ടനിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
ലണ്ടൻ: പതിനാലുകാരിയായ പെൺകുട്ടിക്ക് സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ചുകൊടുക്കുകയും സെക്‌സ് ചാറ്റിലൂടെ വശീകരിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബ്രിട്ടനിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. പ്രവ്‌ന ഭട്ട് (27) എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ കൂട്ടായ്മ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ഇയാൾ കുടുങ്ങിയത്. ഇന്റർനെറ്റിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെന്ന വ്യാജേന സംസാരിച്ച സംഘം ഇയാളെ നേരിട്ട് കാണാനായി ഒരു പൊതുസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ യുവാവിനെ പിടികൂടി പോലീസിൽ ഏൽപിച്ചു.
തനിക്ക് അബദ്ധം പറ്റിയതാണെന്നും ഒരു അവസരം കൂടി നൽകി വിട്ടയക്കണമെന്നും ഇയാൾ കൈകൂപ്പി കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയുടെ പ്രായം അറിയില്ലായിരുന്നുവെന്നാണ് ഇയാൾ വാദിച്ചതെങ്കിലും അയച്ച സന്ദേശങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് സംഘം യുവാവിനെ പോലീസിന് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ ഗുർജീതിനെ റിമാൻഡ് ചെയ്തതായും കടുത്ത നിയമനടപടികളാണ് സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
യുകെയിൽ കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ‘വലവീശൽ’ അതീവ ഗുരുതരമായ ക്രിമിനൽ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. അറസ്റ്റിന് പിന്നാലെ ഇയാളുടെ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മറ്റ് കുട്ടികളുമായി ഇയാൾ ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജനുവരിയിൽ ഗുർജീത് ജിതേഷ് എന്ന പേരുള്ള ഇന്ത്യൻ വംശജനെ ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.