10/06/2026
[fontresizer_tawhidurrahmandear_widget]

യുഎസിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാനം ചെയ്ത മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യത്തിന്റെ പരിശീലനത്തിന് ഉപയോഗിക്കുന്നു

 യുഎസിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാനം ചെയ്ത മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യത്തിന്റെ പരിശീലനത്തിന് ഉപയോഗിക്കുന്നു

വാഷിങ്ടൺ: യുഎസിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാനം ചെയ്ത മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യത്തിന്റെ പരിശീലനത്തിന് ഉപയോഗിക്കുന്നു. അമേരിക്കയിലെ സതേൺ കാലിഫോർണിയയിലെ പ്രമുഖ സർവ്വകലാശാലകളെ കേന്ദ്രീകരിച്ച് പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സാധാരണക്കാരായ ജനങ്ങൾ ശാസ്ത്ര ഗവേഷണങ്ങൾക്കും ഭാവി ഡോക്ടർമാരുടെ പഠനത്തിനുമായി സൗജന്യമായി വിട്ടുനൽകിയ മൃതദേഹങ്ങളാണ് ദാതാക്കളുടെ കുടുംബാംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ യുഎസ് നാവികസേനയ്ക്കും ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർക്കും കൈമാറിയത്. എ.ജെ പ്ലസ് മാധ്യമപ്രവർത്തക ദിന തക്രുരിയും കാലിഫോർണിയയിലെ ജേർണലിസം വിദ്യാർത്ഥികളും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ രഹസ്യ ഇടപാടുകളുടെ രേഖകൾ പുറത്തുവന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോ എന്നീ സർവ്വകലാശാലകളാണ് ഈ വിവാദ ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്നത്. യുസിഎസ്ഡിയുടെ മൃതദേഹ ദാന പദ്ധതിയിലേക്ക് ലഭിക്കുന്ന മൃതദേഹങ്ങൾ ഇടനിലക്കാരായ യുഎസ്‌സി സർവ്വകലാശാലയ്ക്ക് കൈമാറുകയും, അവിടെ നിന്ന് യുഎസ് നാവികസേനയുടെ ട്രോമ ട്രെയിനിംഗ് സെന്ററിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ കൈമാറുന്ന ഓരോ മൃതദേഹത്തിനും ഏകദേശം 2,900 ഡോളർ (ഏകദേശം രണ്ടര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതം സർവ്വകലാശാലകൾ ഈടാക്കിയിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. 2018 മുതൽ ഇത്തരത്തിൽ കുറഞ്ഞത് 89 മൃതദേഹങ്ങളെങ്കിലും കൈമാറിയ വകയിൽ പത്ത് ലക്ഷത്തിലധികം ഡോളർ നാവികസേനയിൽ നിന്ന് സർവ്വകലാശാല കൈപ്പറ്റിയിട്ടുണ്ട്.

യുദ്ധക്കളത്തിലുണ്ടാകുന്ന കടുത്ത പരിക്കുകൾക്ക് എങ്ങനെ അടിയന്തര ശസ്ത്രക്രിയ നടത്താം എന്ന് പരിശീലിക്കുന്നതിനാണ് ഈ മൃതദേഹങ്ങൾ ഉപയോഗിക്കുന്നത്. ഇതിനായി വർഷത്തിൽ നാല് തവണയെങ്കിലും ലോസ് ഏഞ്ചൽസിൽ എത്തുന്ന ഇസ്രയേൽ സൈന്യത്തിന്റെ പ്രത്യേക സർജിക്കൽ ടീമുകൾക്ക് ഈ മൃതദേഹങ്ങളിൽ നേരിട്ട് ശസ്ത്രക്രിയ നടത്താൻ അവസരം ലഭിക്കുന്നു. സ്‌ഫോടനങ്ങളിലും വെടിയേറ്റും ഉണ്ടാകുന്ന മുറിവുകൾ അതേ പോലെ തോന്നിക്കാൻ കൃത്രിമ രക്തം ശരീരത്തിലൂടെ പമ്പ് ചെയ്താണ് മൃതദേഹങ്ങൾ പരിശീലനത്തിന് സജ്ജമാക്കുന്നത്. ഇത് കേവലം ജീവൻ രക്ഷിക്കാനുള്ള മെഡിക്കൽ പരിശീലനം മാത്രമാണെന്ന് സൈന്യവും സർവ്വകലാശാലകളും അവകാശപ്പെടുന്നുണ്ടെങ്കിലും, മൃതദേഹം ദാനം ചെയ്ത കുടുംബങ്ങൾ ഈ വിവരമറിഞ്ഞ് കടുത്ത ഞെട്ടലിലും പ്രതിഷേധത്തിലുമാണ്.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ സൈനിക ആവശ്യങ്ങൾക്കോ വിദേശ സൈന്യത്തിന്റെ പരിശീലനത്തിനോ ഉപയോഗിക്കുമെന്ന കാര്യം സർവ്വകലാശാലകൾ ഒരിടത്തും വ്യക്തമാക്കിയിരുന്നില്ലെന്ന് ദാതാക്കളുടെ ബന്ധുക്കൾ പറയുന്നു. മെഡിക്കൽ വിദ്യാർത്ഥികളെ സഹായിക്കാൻ ചെയ്ത കാരുണ്യപ്രവർത്തിയെ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി പലരും മൃതദേഹദാനത്തിനുള്ള മുൻകൂർ സമ്മതം പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു.#ആീറ്യഉീിമശേീി #ങലറശരമഹഋറൗരമശേീി #ങലറശരമഹടൗേറലിെേ #ഡടഡിശ്‌ലൃശെശേല െ#ടീൗവേലൃിഇമഹശളീൃിശമ #ഡടഇ

Also read: