’24 മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ടുകൾ കിട്ടുന്നു’; ഇന്ത്യയിലെ ആരോഗ്യ രംഗത്തെ പുകഴ്ത്തി യൂറോപ്യൻ യുവതി
ന്യൂഡൽഹി: ഇന്ത്യയിൽ മെഡിക്കൽ പരിശോധനാ രംഗത്തെ വേഗതയെ പുകഴ്ത്തി യൂറോപ്യൻ യുവതി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിദേശവനിത ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ പരിശോധന നടത്തി 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പരിശോധന ഫലങ്ങൾ ലഭിക്കുന്നുവെന്നും ഇത് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും യുവതി പറഞ്ഞു. തന്റെ നാട്ടിലെ അനുഭവങ്ങളുമായി താരതമ്യം ചെയ്ത് യൂറോപ്പിൽ ഒരു കോഫി ഓർഡർ ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് ഇന്ത്യയിൽ മെഡിക്കൽ പരിശോധന നടത്തുന്നതെന്ന് ഇവർ കൂട്ടിച്ചേർത്തു.
പാശ്ചാത്യ രാജ്യങ്ങളിൽ ഒരു സാധാരണ മെഡിക്കൽ പരിശോധന നടത്തണമെങ്കിൽ പോലും ദിവസങ്ങളോ ആഴ്ചകളോ നീണ്ട വലിയ ഫോർമാലിറ്റികളിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാൽ ഇന്ത്യയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതമായും സുതാര്യമായും ഈ കാര്യങ്ങൾ നടക്കുന്നു. നേരത്തെ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയ ആളുകളും സമാന അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ആരോഗ്യരംഗത്തെ ഇന്ത്യയുടെ പുരോഗതിയെയും ജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ എത്തിക്കുന്ന സംവിധാനങ്ങളെയും അഭിനന്ദിച്ചുകൊണ്ടുള്ള ഈ വിദേശ വനിതയുടെ അനുഭവം ഇപ്പോൾ വൻതോതിൽ വൈറലായിട്ടുണ്ട്. നിരവധി ആളുകൾ ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും മറ്റുചിലർ ആരോഗ്യ രംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിമർശിക്കുകയും ചെയ്തു.