13/06/2026
[fontresizer_tawhidurrahmandear_widget]

‘നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകും’; ബംഗാളിൽ ഇവിഎമ്മുകൾ കത്തിയ സംഭവത്തിൽ പരിഹാസവുമായി പുനീത് പാനിയ

 ‘നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകും’; ബംഗാളിൽ ഇവിഎമ്മുകൾ കത്തിയ സംഭവത്തിൽ പരിഹാസവുമായി പുനീത് പാനിയ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇവിഎം മെഷീനുകൾ കത്തിനശിച്ച സംഭവത്തിൽ പരിഹാസ പ്രതികരണവുമായി സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പുനീത് പാനിയ. ഇവിഎമ്മുകൾ നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകാമെന്നാണ് പുനീത് എക്‌സിൽ കുറിച്ചത്. കോൺഗ്രസ് നേതാവ് പവൻ ഖേഡയുടെ പോസ്റ്റ് ഷെയർ ചെയ്‌തുകൊണ്ടാണ് പുനീതിന്റെ ഈ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ബംഗാളിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിച്ച് നാലായിരത്തോളം മെഷീനുകൾ കത്തിനശിച്ചത്. ഒമ്പത് നിലകളുള്ള കെട്ടിടത്തിൽ സൂക്ഷിച്ച മെഷീനുകളാണ് കത്തിനശിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ബിജെപിയാണ് മെഷീനുകൾ കത്തിച്ചതെന്ന് ടിഎംസി ആരോപിച്ചു. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മറുപടി പറയണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

തെക്കൻ കൊൽക്കത്തയിലെ അലിപൂർ പ്രദേശത്തെ ഒമ്പത് നില കെട്ടിടത്തിൽ ബുധനാഴ്‌ചയാണ് വൻ തീപിടിത്തമുണ്ടായത്. മറ്റ് സർക്കാർ വകുപ്പുകൾക്ക് പുറമേ സൗത്ത് 24 പർഗാനാസ് ജില്ലാ പരിഷത്ത് ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

Also read: