17/04/2026
[fontresizer_tawhidurrahmandear_widget]

ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണു; കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണു; കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: കൊൽക്കത്തയിലെ ഹോസ്റ്റൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലാരിവട്ടം വടശേരി വീട്ടിൽ ജെബിൻ ജോസിന്‍റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് തിങ്കളാഴ്ച മരിച്ചത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ജുവാൻ.

തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റൽ കെട്ടിടത്തിന് സമീപം ജുവാന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയത്തിന്‍റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണതാണ് മരണകാരണമെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും കുടുംബം അറിയിച്ചു. ബിധാൻ നഗർ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാവിലെ കൊച്ചിയിലെത്തിച്ച മൃതദേഹം വൈകിട്ട് 4 മണി വരെ പാലാരിവട്ടം സെന്‍റ് മാർട്ടിൻ പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ സംസ്കാരം നടക്കും. പാലാരിവട്ടം ലൈഫ് മെഡിക്കൽസ് ഉടമയാണ് ജുവാന്റെ പിതാവ് ജെബിൻ.

Also read: