18/06/2026
[fontresizer_tawhidurrahmandear_widget]

‘എനിക്കൊരു ഉമ്മ താ…’ കൊൽക്കത്തയിൽ ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിക്ക് നേരെ അതിക്രമം

 ‘എനിക്കൊരു ഉമ്മ താ…’ കൊൽക്കത്തയിൽ ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിക്ക് നേരെ അതിക്രമം

കൊൽക്കത്ത: കൊൽക്കത്തയിൽ ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം. തിരക്കേറിയ തെരുവിലൂടെ നടന്നുപോകുന്ന യുവാവിന്റെ കൈകളിൽ പിടിച്ച് ഒരു ഉമ്മ തരാവോ എന്ന് ശല്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആൺകുട്ടി കൈയിൽ പിടിച്ച് ഇവിടെ ചുംബിക്കൂ, എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. വിനോദ സഞ്ചാരി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റയിലൂടെ പങ്കുവെച്ചത്. തന്നെക്കാൾ എത്രയോ പ്രായം കുറഞ്ഞ ആളുകളിൽ നിന്നാണ് ഈ അതിക്രമം നേരിടേണ്ടി വന്നതെന്നും അവർ തന്നെ ശല്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഈ വീഡിയോ പുറത്തുവന്നതോടെ വിനോദ സഞ്ചാരികൾ ഇന്ത്യയിൽ നേരിടുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി നിരവധിയാളുകൾ രംഗത്ത് വന്നിട്ടുണ്ട്. വിദേശികൾക്ക് എതിരെ ഇത്തരം അതിക്രമങ്ങൾക്ക് കർശന ശിക്ഷ തന്നെ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സഞ്ചാരികൾക്ക് നേരെ ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് രാജ്യത്തിന് തന്നെ വലിയ നാണക്കേടാണെന്ന് ചൂണ്ടിക്കാണിച്ച പലരും കൊൽക്കത്ത പോലീസിനെ ടാഗ് ചെയ്തുകൊണ്ട് പ്രതിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: