21/06/2026
[fontresizer_tawhidurrahmandear_widget]

‘നീറ്റ് പരീക്ഷാർഥികൾക്ക് തടസ്സമുണ്ടാവരുത്’; ഔദ്യോഗിക വസതിയിലേക്കുള്ള യാത്ര വൈകിപ്പിച്ച് മോദി

 ‘നീറ്റ് പരീക്ഷാർഥികൾക്ക് തടസ്സമുണ്ടാവരുത്’; ഔദ്യോഗിക വസതിയിലേക്കുള്ള യാത്ര വൈകിപ്പിച്ച് മോദി

നരേന്ദ്ര മോദി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് യാത്രാതടസ്സമുണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള തന്റെ മടക്കയാത്ര വൈകിപ്പിച്ചു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1.15 ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാലും, ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഈ സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നതിനാലും അദ്ദേഹം വിമാനത്താവളത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഏർപ്പെടുത്താറുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ യാത്രയെ ബാധിക്കാതിരിക്കാനായിരുന്നു തീരുമാനം. പരീക്ഷ ആരംഭിച്ച് ഗതാഗതം സാധാരണ നിലയിലായതിനു ശേഷമാണ് പ്രധാനമന്ത്രി വസതിയിലേക്കു മടങ്ങിയത്.

ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ചയെയും തുടർന്ന് റദ്ദാക്കിയ പരീക്ഷ, കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടക്കുന്നത്. ഇന്ത്യയിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1.38 ലക്ഷം സിസിടിവി ക്യാമറകൾ വഴി 95,000ത്തിലധികം പരീക്ഷാ മുറികൾ തത്സമയം നിരീക്ഷിക്കുന്നുണ്ട്. ഇലക്ട്രോണിക് കോപ്പിയടി തടയാൻ 51,000 ത്തിലധികം സിഗ്നൽ ജാമ്മറുകളും സ്ഥാപിച്ചിട്ടുണ്ട്.

Also read: