മെസി കേരളത്തിലേക്ക് വരില്ല; ഒടുവില്‍ സമ്മതിച്ച് സ്പോണ്‍സര്‍
കൊച്ചി: ലയണൽ മെസിയും അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നവംബറിൽ കേരളത്തിലേക്ക് എത്തില്ല. സ്പോൺസർ ആൻ്റോ അഗസ്റ്റിൻ ആണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിശദീകരണം.
കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും നേരത്തെ അവകാശപ്പെട്ടിരുന്നത്. മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.