21/07/2026
[fontresizer_tawhidurrahmandear_widget]

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി; ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും

 ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി; ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായ നടപടികളോടെ മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടർമാരുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ (Prescription) യാതൊരു കാരണവശാലും മരുന്നുകൾ നൽകരുതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾക്ക് മന്ത്രി കർശന നിർദേശം നൽകി. ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യമന്ത്രിയുമായി ആലോചിച്ച് അന്തിമമാക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകർക്കാൻ പോലീസിന് സാധിച്ചിട്ടുണ്ട്. കേരള പോലീസിന്റെ ഈ റെയ്ഡുകളും മറ്റ് നടപടികളും ഏറെ സ്തുത്യർഹമാണ്. എന്നാൽ, ഇതിന്റെ പേരിൽ ചില സ്ഥലങ്ങളിൽ ലഹരി മാഫിയാ സംഘങ്ങൾ പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് ആക്രമിക്കാനും മർദ്ദിക്കാനും മുതിരുന്നുണ്ട്. ഇത്തരം ക്രിമിനലുകൾക്കെതിരെ അതിശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി.

ഗുരുതരമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ചില പ്രത്യേക മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചില മെഡിക്കൽ ഷോപ്പുകളിൽ നിന്ന് യഥേഷ്ടം വിൽക്കുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം മരുന്നുകൾ പലരും ലഹരി പദാർത്ഥങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന ഗുരുതരമായ പ്രവണതയാണ് നിലവിലുള്ളത്. ഇതൊരു കാരണവശാലും സംസ്ഥാനത്ത് അനുവദിക്കാനാകില്ല. ഈ നിയമവിരുദ്ധ വിൽപന തുടരുന്ന പക്ഷം അത്തരം മെഡിക്കൽ ഷോപ്പുകളെക്കൂടി ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡുകളുടെ പരിധിയിൽ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.

Also read: