21/07/2026
[fontresizer_tawhidurrahmandear_widget]

കാമുകിയെ കാണാൻ പോയ ദലിത് യുവാവിനെ പെൺകുട്ടിയുടെ കുടുംബം തല്ലിക്കൊന്നു

 കാമുകിയെ കാണാൻ പോയ ദലിത് യുവാവിനെ പെൺകുട്ടിയുടെ കുടുംബം തല്ലിക്കൊന്നു

ലക്‌നൗ: കാമുകിയെ കാണാൻ പോയ ദലിത് യുവാവിനെ പെൺകുട്ടിയുടെ കുടുംബം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ മഹുവ ഖഡ ഗ്രാമത്തിലാണ് സംഭവം. പത്തൊൻപതുകാരനായ ശിവപ്രസാദ് എന്ന യുവാവാണ് ദുരഭിമാനത്തിന്റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വ്യാഴായ്ച്ച രാത്രി കാമുകിയെ കാണാനായി അവളുടെ ഗ്രാമത്തിലെത്തിയ ശിവപ്രസാദിനെ പെൺകുട്ടിയുടെ വീട്ടുകാർ തടഞ്ഞുവെച്ച് വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അർദ്ധരാത്രിയോടെ തന്റെ മകൻ ഫോണിൽ വിളിച്ച് അമ്മേ രക്ഷിക്കൂ… ഇവർ എന്ന കൊന്നുകളയുമെന്ന് പറഞ്ഞതായി മാതാവ് വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛൻ രാകേഷ് ലോധി, സഹോദരന്മാർ, അമ്മ, മുത്തശ്ശൻ എന്നിവർ ചേർന്നാണ് തന്നെ അക്രമിക്കുന്നതെന്നും ശിവപ്രസാദ് ഫോണിലൂടെ വെളിപ്പെടുത്തിയിരുന്നു. മകന്റെ വിളി കേട്ട് വീട്ടുകാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും കോടാലിയും ഇരുമ്പ് വടിയും കുന്തവും കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിലാണ് ശിവപ്രസാദിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവാവ് മരണപ്പെടുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് രാം ബദൻ ലോധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രതികളെ പിടികൂടാനായി മൂന്ന് പ്രത്യേക പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും സംശയമുള്ള രണ്ട് പേരെ ഇതിനകം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും സദർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശിവാങ്ക് സിംഗ് അറിയിച്ചു.

Also read: