22/07/2026
[fontresizer_tawhidurrahmandear_widget]

കോവിഡ് ഫണ്ട് തട്ടിപ്പ്; ഡോ. മുഹമ്മദ് അഷീലിനെ ധനകാര്യ പരിശോധന വിഭാഗം നടപടിക്ക് ശുപാർശ ചെയ്തു

 കോവിഡ് ഫണ്ട് തട്ടിപ്പ്; ഡോ. മുഹമ്മദ് അഷീലിനെ ധനകാര്യ പരിശോധന വിഭാഗം നടപടിക്ക് ശുപാർശ ചെയ്തു

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച ഡോ. മുഹമ്മദ് അശീലിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. ധനകാര്യ പരിശോധന വിഭാഗമാണ് ആരോപണം ഉന്നയിച്ചത്. ഇടപാടുകൾ ടെൻഡർ നടപടികളില്ലാതെ നടത്തിയെന്നാണ് പ്രധാന ആരോപണം. ചട്ടം ലംഘിച്ച് 44.36 ലക്ഷം രൂപ അഡ്വാൻസായി നൽകിയെന്നും 19.64 ലക്ഷം ചിലവഴിച്ച് കെഎസ്എസ്എം ഹാൾ നവീകരിച്ചതിൽ ക്രമക്കേട് നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

എന്നാൽ ഈ ആരോപണങ്ങളെ ഡോ. അഷീൽ ശക്തമായി നിഷേധിച്ചു. കോവിഡ് കാലത്തെ നടപടികൾ എല്ലാം സർക്കാർ ചട്ടങ്ങൾ പാലിച്ചും വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിയുടെയും കൃത്യമായ അനുമതിയോടെയാണ് നടപ്പിലാക്കിയതെന്ന് അഷീൽ വ്യക്തമാക്കി. അടിയന്തിര സാഹചര്യത്തിൽ അഞ്ച് കോടി രുപ വരെ ടെൻഡറില്ലാതെ ചിലവഴിക്കാൻ അനുമതിയുണ്ടായിരുന്നുവെന്നും 90 ശതമാനം തുകവരെ അഡ്വാൻസായി നൽകാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം തീരുമാനങ്ങളിൽ താൻ മാത്രമായിരുന്നില്ല പങ്കാളിയെന്നും, ഉത്തരവിട്ടത് സെക്രട്ടറിയാണെന്നിരിക്കെ തന്നെ മാത്രം പഴി ചാരുന്നത് ശരിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

Also read: